Local News
ഖത്തര്‍ ആര്‍ട്ട്ബീറ്റ്’: ദേശീയ ദിനത്തിനായി എ ഐ അധിഷ്ഠിത കലാസൃഷ്ടി തയ്യാറാക്കുന്നു
ദോഹ: ഗൂഗിള്‍ ക്ലൗഡുമായി സഹകരിച്ച് മീഡിയ സിറ്റി ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ‘ഖത്തര്‍ ആര്‍ട്ട്ബീറ്റ്’ എന്ന പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു.
2024 ഡിസംബര്‍ 9 മുതല്‍ ഡിസംബര്‍ 17 വരെ മീഡിയ സിറ്റി ഖത്തറിന്റെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ പോസ്റ്റ് ചെയ്ത പ്രചോദനാത്മകമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ട് ഖത്തര്‍ ദേശീയ ദിനത്തെക്കുറിച്ചും അവര്‍ക്ക് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതിനെക്കുറിച്ചും അവരുടെ ചിന്തകള്‍ പങ്കുവെച്ചുകൊണ്ട് സ്വദേശികളും വിദേശികളുമടക്കമുള്ള എല്ലാവരും പങ്കെടുക്കാന്‍ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
2024 ഡിസംബര്‍ 18-ന് എ ഐ അധിഷ്ഠിത കലാസൃഷ്ടി പുറത്തിറക്കും.