ഖത്തര്‍ ടീന്‍സ് ലീഗ് സക്സസ് മീറ്റും ഫോട്ടോഗ്രാഫി മത്സര സമ്മാനദാനവും
ദോഹ. കെ.എം.സി.സി ഖത്തര്‍ നവോത്സവ് 2024 ന്റെ ഭാഗമായി വിദ്യാര്‍ത്ഥി വിഭാഗം ഗ്രീന്‍ ടീന്‍സ് പ്രവാസി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഖത്തര്‍ ടീന്‍സ് ലീഗ്’ 24 സക്സസ് മീറ്റും ഗ്രീന്‍ ടീന്‍സ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ വിങ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും കെഎംസിസി ഖത്തര്‍ ഹാളില്‍ വെച്ചു നടന്നു.
കെഎംസിസി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ ടീന്‍സ് ചെയര്‍മാന്‍ പി.ടി ഫിറോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, വേള്‍ഡ് കെ.എം.സി.സി. സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, സംസ്ഥാന സെക്രട്ടറി ഫൈസല്‍ മാസ്റ്റര്‍, ഗ്രീന്‍ ടീന്‍സ് വൈസ് ചെയര്‍മാന്‍ പി.കെ ഹാഷിര്‍, മുഹമ്മദ് ഇര്‍ഫാന്‍, ഇശല്‍ സൈന, ഇല്ല്യാസ് മാസ്റ്റര്‍, ഷാഫി ഹാജി വേങ്ങര, ജലീല്‍ പന്തീരങ്കാവ്, മിദ്ലാജ്, സഹ്വ സല്‍മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന ഭാരവാഹികളായ , അജ്മല്‍ നബീല്‍, സിദ്ധീഖ് വാഴക്കാട്, സമീര്‍ പട്ടാമ്പി, അബൂബക്കര്‍ പുതുക്കുടി, താഹിര്‍ താഹക്കുട്ടി, അലി മൊറയൂര്‍, വനിത വിങ് ജനറല്‍ സെക്രട്ടറി സലീന കൂലത്ത്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മൈമൂന തങ്ങള്‍, ഗ്രീന്‍ ടീന്‍സ് ഭാരവാഹികളായ സഗീര്‍ ഇരിയ, ബഷീര്‍ കരിയാട്, അല്‍ത്താഫ് ഷറഫ്, ഷഹിയ എ.കെ, ഉബൈദുല്ല കുയ്യന, മുഹമ്മദ് ഹാഷിര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ഗ്രീന്‍ ടീന്‍സ് ജനറല്‍ കണ്‍വീനര്‍ സഹദ് കാര്‍ത്തികപ്പള്ളി സ്വാഗതവും റയീസ് എം.ആര്‍ നന്ദിയും പറഞ്ഞു.
ഖത്തര്‍ ടീന്‍സ് ലീഗ് മത്സര വിജയികള്‍ക്ക് ലഭിച്ച ട്രോഫികള്‍ മിദ്ലാജ്, മിന്‍ഹ മനാഫ് എന്നിവര്‍ കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കമ്മിറ്റിക്കു കൈമാറി. ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയികളായ നീല്‍ തോമസ് അജോ (എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍), റാഹില്‍ മുഹമ്മദ് റാഫി, അമീര്‍ അഫ്‌സല്‍ തോട്ടുങ്ങല്‍ (ബിര്‍ള പബ്ലിക് സ്‌കൂള്‍) എന്നിവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.