ദോഹ മാരത്തണില്‍ ശ്രദ്ധേയമായി വാണിമേല്‍ പെണ്‍കരുത്ത്
ദോഹ. ഇന്നലെ ദോഹയില്‍ നടന്ന ദോഹ മാരത്തണില്‍ ശ്രദ്ധേയമായി വാണിമേല്‍ പെണ്‍കരുത്ത്. ബൈറൂഹ, ഹഫ്‌സത്ത്, സാജിദ ഫെബിന്‍, ശബീന സുല്‍ത്താന എന്നീ വനിത രത്‌നങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ പങ്കെടുത്ത മാരത്തണിലെ 5 കിലോമീറ്റര്‍ കാറ്റഗറിയില്‍ പങ്കെടുത്ത് ഫിനിഷിങ് ലൈന്‍ താണ്ടി മത്സരം പൂര്‍ത്തീകരിച്ചത്. ഏറെ ആവേശകരമായിരുന്നു ഈ മലയാളി മങ്കമാരുടെ പങ്കാളിത്തം.
ആദ്യമായാണ് ഇങ്ങെനെയൊരു മരത്തണില്‍ മത്സരിക്കുന്നതെങ്കിലും ഇത് വലിയൊരു പ്രചോദനമായതായും ഭാവിയില്‍ വിവിധ ദീര്‍ഘ ദൂര മരത്തണുകളില്‍ പങ്കെടുക്കുമെന്നും നാല്‍വര്‍ സംഘം വ്യക്തമാക്കി.
സ്‌പോര്‍ട്‌സ് ,ഫിറ്റ്‌നസ് മേഖലകളെ സമ്പൂര്‍ണ്ണമായി പിന്തുണക്കുന്ന രാജ്യമാണ് ഖത്തര്‍ . ആഴ്ചകളോളം നീണ്ട കൃത്യമായ പരിശീലനം മത്സരം പൂര്‍ത്തീകരിക്കാന്‍ മാത്രമല്ല , ജീവിത ശൈലികള്‍ ക്രമീകരിക്കാനും പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താനും ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനും ഏറെ സഹായകരമാണെന്നും സംഘം പറഞ്ഞു.