Local News

എന്‍വിബിഎസ് ഫൗണ്ടര്‍മാര്‍ക്ക് ഖത്തറിലെ മലയാളി കലാകാരന്റെ ഉപഹാരം

ദോഹ. വിജയമന്ത്രങ്ങള്‍ പരമ്പരയുടെ സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരായ എന്‍വിബിഎസ് ഫൗണ്ടര്‍മാര്‍ക്ക് ഖത്തറിലെ മലയാളി കലാകാരന്റെ ഉപഹാരം. ഖത്തറില്‍ വരയിലൂടെ വിസ്മയം തീര്‍ക്കുന്ന കലാകാരനായ റഫീക്ക് പാലപ്പെട്ടിയാണ് ആര്‍ട് പെന്‍സില്‍ ഉപയോഗിച്ച് എന്‍വിബിഎസ് ഫൗണ്ടര്‍മാരുടെ ചിത്രങ്ങള്‍ വരച്ച് സമ്മാനിച്ചത്.
ബേനസീര്‍ മനോജിന്റേയും മനോജ് സാഹിബ് ജാനിന്റേയും ചിത്രം സമ്മാനിച്ച കലാകാരനെ എന്‍വിബിഎസ് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വ
ക്കാങ്ങര, മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹ് സിന്‍ തളിക്കുളം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ദോഹയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന റഫീക്ക് പാലപ്പെട്ടിയുടെ ചിത്രങ്ങള്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹ് സിന്‍ തളിക്കുളമാണ് മീഡിയ പ്‌ളസിന് പരിചയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മീഡിയ പ്‌ളസ് ഈ കലാകാരനെ ആദരിച്ചിരുന്നു.