Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

ചീസ് കേക്കില്‍ പുതിയ പരീക്ഷണങ്ങളുമായി മലയാളി വീട്ടമ്മ ശ്രദ്ധേയയാകുന്നു


ഡോ.അമാനുല്ല വടക്കാങ്ങര

ചീസ് കേക്കില്‍ പുതിയ പരീക്ഷണങ്ങളുമായി മലയാളി വീട്ടമ്മ ശ്രദ്ധേയയാകുന്നു. തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിനി നിഷ ഷബീറാണ് പ്രവാസ ലോകത്ത് തനിക്ക് ലഭിച്ച ഒഴിവ് സമയം പ്രയോജനപ്പെടുത്തി ചീസ് കേക്ക് നിര്‍മാണം പഠിച്ച് പ്രൊഫഷല്‍ നിലവാരത്തിലുള്ള കേക്കുകളുമായി സ്വദേശികളുടേയും വിദേശികളുടേയും രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്തി ശ്രദ്ധേയയാകുന്നത്. ഇന്ന് നിഷയുടെ ക്രീമി ക്രിയേഷന് ഖത്തറിലെ ഹോം മെയിഡ് കേക്കുകളില്‍ നല്ല പേരുണ്ട്.

സാധാരണ കേക്കുകള്‍ ഉണ്ടാക്കി വില്‍ക്കുന്ന നിരവധി വീട്ടമ്മമാര്‍ ദോഹയിലുണ്ട്. എന്നാല്‍ സാധാരണ ഹോം ബേക്കേര്‍സില്‍ നിന്നും വ്യത്യസ്തമായി ചീസ് കേക്കുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് നിഷ തന്റെ ലോകം സൃഷ്ടിക്കുന്നത്. പ്രീമിയം ക്വാളിറ്റി പ്രൊഡക്ടുകള്‍ ഉപയോഗിച്ച് ക്രീമി ടെക്‌സ്ചറില്‍ നിഷയുണ്ടാക്കുന്ന ചീസ് കേക്കുകള്‍ ഒരു പ്രാവശ്യം വാങ്ങിയാല്‍ വീണ്ടും വീണ്ടും ഓര്‍ഡര്‍ ലഭിക്കുമെന്ന അവസ്ഥയാണ്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്നതാണ് നിഷയുടെ ചീസ് കേക്കുകള്‍.


ബ്‌ളൂ ബെറി, സ്‌ട്രോ ബെറി, ന്യൂട്ടെല്ല, ലോട്ടസ് ബിസ്‌കോഫ്, ടെന്‍ഡര്‍ കോക്കനട്ട്, പീ നട്ട് ബട്ടര്‍, പിസ്താശിയോ തുടങ്ങി പല ഫ്‌ളേവേര്‍സിലും ലഭ്യമായ ചീസ് കേക്കുകള്‍ പ്രത്യേകമായ ബോട്ടിലുകളിലാണ് നിഷ നല്‍കുന്നത്.

ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വീട്ടീല്‍ വരുമ്പോള്‍ അവരെ സല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ കേക്കുകള്‍ക്ക് ലഭിച്ച അപ്രീസിയേഷനും പ്രോല്‍സാഹനവുമാണ് കേക്ക് നിര്‍മാണം സംബന്ധിച്ച ആലോചനകളിലെത്തിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി നിഷ കേക്ക് നിര്‍മാണത്തില്‍ സജീവമാണ്. ഹോം മെയിഡ് കേക്കുകള്‍ക്ക് , പ്രത്യേകിച്ചും ജാറിലുള്ള ചീസ് കേക്കുകള്‍ക്ക് അനുദിനം ഡിമാന്റ് വര്‍ദ്ധിക്കുകയാണെന്നാണ് നിഷയുടെ അനുഭവം. കൃത്രിമമായ ചേരുവകളില്ലാത്തതിനാലും ഫ്രഷായി ഓര്‍ഡര്‍ അനുസരിച്ച് മാത്രം തയ്യാറാക്കുന്നതിനാലും ചീസ് കേക്കുകള്‍ കൂടുതല്‍ സ്വാദിഷ്ടമാകും.

ഓരോരുത്തര്‍ക്കും അവര്‍ക്കാവശ്യമുള്ള തീമുകളില്‍ കേക്ക് നിര്‍മിക്കാമെന്നതും ഹോം മെയിഡ് കേക്കുകളുടെ പ്രത്യേകതയാണ്. ബള്‍ക്ക് ഓര്‍ഡറുകള്‍ക്ക് ഓരോരുത്തരും ആവശ്യപ്പെടുന്ന അലങ്കാരങ്ങളോടെയെും കേക്കുകള്‍ തയ്യാറാക്കാം. ജന്മദിനാഘോഷങ്ങള്‍, കമ്പനിയുടെ കോര്‍പറേറ്റ് ഈവന്റുകള്‍ തുടങ്ങി വ്യത്യസ്ത അവസരങ്ങള്‍ക്കനുസരിച്ച് ഡെക്കറേഷനുകള്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടും. ജന്മദിനത്തിനും വിവാഹവാര്‍ഷികത്തിനും വിജയാഘോഷത്തിനുമൊക്കെ അത്യാകര്‍ഷകങ്ങളായ ഡക്കറേഷനുകളില്‍ കേക്കുകളെ അണിയിച്ചൊരുക്കിയാണ് നിഷ ശ്രദ്ധേയയാകുന്നത്. കലയും കരവിരുതും ഭാവനയും സമ്മേളിക്കുമ്പോള്‍ അതിമനോഹരമായ രൂപഭാവങ്ങളിലുള്ള കേക്കുകള്‍ രൂപപ്പെടുകയാണ്.

ഓണ്‍ ലൈന്‍ ഓര്‍ഡറുകളും ഹോം ഡെലിവറി സൗകര്യവുമൊക്കെ നിഷയുടെ ചീസ് കേക്കിനെ ജനക്കീയമാക്കിയപ്പോഴും മൗത്ത് പബ്ളിസിറ്റി തന്നെയാണ് നിഷയുടെ ഏറ്റവും വലിയ കരുത്ത്. ഗുണത്തിലും രുചിയിലും യാതൊരുവിട്ടുവീഴ്ചയില്ലാതെ ഉന്നത ഗുണനിലവാരത്തിലും മികച്ച രീതിയിലുമാണ് ക്രീമി ക്രിയേഷന്റെ ചീസ് കേക്കുകള്‍ ജനങ്ങളിലെത്തുന്നത്.

ഖത്തറില്‍ ഗ്രാഫിക് ഡിസൈനറായ ഷബീറാണ് നിഷയുടെ ഭര്‍ത്താവ്. വിദ്യാര്‍ഥികളായ ഫിസാന്‍, ഫില്‍സ എന്നിവരാണ് മക്കള്‍.

50523626 എന്ന നമ്പറില്‍ നിഷയുമായി ബന്ധപ്പെടാം.

https://www.instagram.com/creamycreatz?igsh=MW1ieWw2bmI0ZWwxbA%3D%3D

എന്നതാണ് നിഷയുടെ ക്രീമി ക്രിയേഷന്റെ ഇന്‍സ്റ്റഗ്രാം പേജ്

Related Articles

Check Also
Close
Back to top button