Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സിദ്ദിഖ് ചെറുവല്ലൂരിന് മീഡിയ പ്‌ളസിന്റെ ആദരം

ദോഹ. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളിലൂടെ ശ്രദ്ധേയനായ സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് ചെറുവല്ലൂരിനെ മീഡിയ പ്‌ളസ് ആദരിച്ചു.
സ്‌കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വിജയമന്ത്രങ്ങളുടെ സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരായ എന്‍വിബിഎസ് ഫൗണ്ടേര്‍സ് മനോജ് സാഹിബ് ജാന്‍, ബേനസീര്‍ മനോജ് , മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചേര്‍ന്നാണ് സിദ്ദിഖ് ചെറുവല്ലൂരിനെ ആദരിച്ചത്.

സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയെന്നത് വലിയ പുണ്യമാണെന്നും ഈ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സിദ്ധീഖ് നടത്തുന്നതെന്നും മീഡിയ പ്ളസ് സിഇഒ പറഞ്ഞു.

Related Articles

Back to top button