Breaking News

അപെക്‌സ് ബോഡി തെരഞ്ഞെടുപ്പ് ഇന്ന്

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.
രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് വോട്ടിംഗ് സമയം. right2vote എന്ന ആപ്പിലൂടെ ഓണ്‍ ലൈന്‍ ആയാണ് വോട്ടെട്ടുപ്പ് നടക്കുക. വോട്ടര്‍മാര്‍ക്ക് ഔദ്യോഗിക ഇമെയിലില്‍ വോട്ട് ചെയ്യുന്നതിനുള്ള ലിങ്ക് അയച്ചാണ് വോട്ടിംഗ് ക്രമീകരിക്കുന്നത്.

ഓണ്‍ ലൈനിലായതിനാല്‍ ഖത്തറിലില്ലാത്തവര്‍ക്കും വോട്ടുചെയ്യാം.