Breaking News
ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഈവനിംഗ് ഷിഫ്റ്റിലേക്കുള്ള പ്രവേശനം തുടരുന്നു

ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഈവനിങ് ഷിഫ്റ്റില്‍ 2025 -2026 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പ്രവേശനം തുടരുന്നു. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികസനത്തിനുതകുന്ന വിധത്തിലുള്ള ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആഗ്രഹിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഈ സുവര്‍ണ്ണാവസരം വിനിയോഗിയ്ക്കാവുന്നതാണ്. പരിചയസമ്പന്നരായ അദ്ധ്യാപകരുടെ സേവനം, സമഗ്രമായ പാഠ്യപദ്ധതി, പാഠ്യ-പാഠ്യേതര വിഷയങ്ങളിലുള്ള ഫലപ്രദമായ പരിശീലനം എന്നിവ ശാന്തിനികേതന്‍ സ്‌കൂള്‍ ഉറപ്പുനല്‍കുന്നു. പ്രവേശനം ആഗ്രഹിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും സ്‌കൂള്‍ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. അഡ്മിഷന്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌കൂള്‍ ഓഫിസുമായി ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

