Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വിജയമന്ത്രങ്ങള്‍ മുന്നൂറ് എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം കോഴിക്കോട് നടന്നു

ദോഹ. പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ടുകെട്ടില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ മുന്നൂറിന്റെ നിറവില്‍. മലയാളം പോഡ്കാസ്റ്റായി ആരംഭിച്ച പരമ്പര റേഡിയോ മലയാളം പ്രഭാത പരിപാടിയിലൂടേയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടേയും ആയിരക്കണക്കിനാളുകളാണ് പ്രയോജനപ്പെടുത്തുന്നത്. എട്ട് ഭാഗങ്ങളായി പുസ്തക രൂപത്തിലും ലഭ്യമാണ്.
മുന്നൂറ് എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം കോഴിക്കോട് അളകാപുരി ഹോട്ടലില്‍ നടന്നു.
ഡോ.അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ എന്നിവരോടൊപ്പം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ വി കുഞ്ഞാലി, മൈന്‍ഡ് ട്യൂണര്‍ സി.എ.റസാഖ്, ലിപി മാനേജിംഗ് ഡയറക്ടര്‍ അക് ബര്‍, ഫ്യൂചര്‍ സെക്യൂര്‍ വൈസ് പ്രസിഡണ്ട് റാഹേല്‍ സികെ, സലാം ടൂര്‍സ് ആന്റ് ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ സലാം, മലബാര്‍ മീഡിയ മാനേജിംഗ് ഡയറക്ടര്‍ വിജയന്‍, ട്രിപ്‌സ്ഓര്‍ടൂര്‍സ് മാമേജര്‍ നൗഷാദ് അലി , മുഹമ്മദ് അഷ്റഫ് എം പി, ഷജന, സജിതകമാല്‍, ജോയ്, ഹാരിസ്, സീനത്ത്, സജിന, ലൈജു റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button