Local News

ഒരുമ എടക്കുളം ഖത്തര്‍ – ഇഫ്താര്‍ സംഗമം 2025

ദോഹ. കഴിഞ്ഞ എട്ടു വര്‍ഷമായി ഖത്തറില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന ഒരു സഹൃദ കൂട്ടായ്മയായ ഒരുമ എടക്കുളം ഖത്തര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ഇന്‍സ്‌പെയര്‍ ഹാളില്‍ 150 പേരോളം ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്ന് നാട്ടുകാര്‍ക്കും കുടുംബങ്ങള്‍ക്കും സംവദിക്കാനും ബന്ധങ്ങള്‍ പുതുക്കാനുമുള്ള മനോഹരമായ വേദിയായി.

ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഇവിടെ എത്തിയ കുടുംബങ്ങള്‍ക്കും ഇഫ്താര്‍ വിരുന്ന് എല്ലാവരേയും ഒരുമിച്ച് കാണാനുള്ള ഒരു അവസരമായി.

ഒരുമ പ്രസിഡണ്ട് സാജിദ് ബക്കര്‍ അധ്യക്ഷത വഹിച്ച ഇഫ്താര്‍ സംഗമം ഒരുമ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മുസ്തഫ എം.വി ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് ഒരുമ ചിഫ് പാട്രോണ്‍ സ്‌കീര്‍ ഹലാ സംസാരിച്ചു.ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫോക് ഖത്തര്‍ ജനറല്‍ സെക്രെട്ടറി രഞ്ജിത്ത് ചാലില്‍,നിയാര്‍ക് ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഹമീദ് കെ.ടി , കെകെവി,മുഹമ്മദലി, കൊയിലാണ്ടിക്കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ , നിയാര്‍ക് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഷഹനാസ് എടോടി , വണ്‍ ടു വണ്‍ മീഡിയ മാനേജര്‍ ശരത്, സ്‌നേഹതീരം പ്രസിഡണ്ട് ഷമീം പാലക്കാട് എന്നിവര്‍ സംസാരിച്ചു. പ്രസിദ്ധ പ്രാസംഗികന്‍ മജീദ് സഖാഫി കട്ടിപ്പാറ ഇഫ്താര്‍ സന്ദേശം പങ്കുവച്ചു.

ഒരുമ ജനരല്‍ സെക്രട്ടറി ഷബാദ് എം.പി സ്വാഗതവും ഒരുമ കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ നാസിക് നന്ദിയും പറഞ്ഞു

ഒരുമ ഫോട്ടോ സെല്‍ഫി കോണ്‍ടെസ്റ്റ് വിജയികളായ മജീദിനും സജിമോന്‍ ആര്‍.കെ ക്കും അസ്ലം പി.കെ ഗിഫ്റ്റ് വൗച്ചര്‍ വിതരണം ചെയ്തു.

ഒരുമ ടോക്കണ്‍ ഓഫര്‍ അപ്രെസിയേഷന്‍ മെമന്റോ മീഡിയ രശ്മി ശരത്തിനു ശഹനാസ് എടോടി സമ്മാനിച്ചു.

ഭാരവാഹികളായ അസ്ലം ,ഷൗക്കത്ത് , സഹീര്‍ ,ഷമീര്‍ , ഷാനിദ് ,ഷംസീര്‍ ബക്കര്‍ , ജലീല്‍ ,പ്രജിത്, ജുനൈദ് അരമന , കമാല്‍,ഖാലിദ് സലാം എന്നിവര്‍ ഇഫ്താര്‍ സംഗമം വിജയകരമായി നടപ്പില്‍ വരുത്താന്‍ നേതൃത്വം നല്‍കി .

Related Articles

Back to top button
error: Content is protected !!