Local News

ഖത്തര്‍ ടെകിന് ഹെംപല്‍ പെയിന്റിന്റെ പുരസ്‌കാരം

ദോഹ. ഖത്തറിലെ മികച്ച പ്രകടനത്തിന് ഖത്തര്‍ ടെകിന് ഹെംപല്‍ പെയിന്റിന്റെ പുരസ്‌കാരം. 2024 ലെ സില്‍വര്‍ ടയര്‍ കാറ്റഗറിയിലാണ് പുരസ്‌കാരം. അസര്‍ബൈജാനിലെ ബാകു ഇന്റര്‍കോണ്‍റ്റിനന്റല്‍ ഹോട്ടല്‍ നടന്ന ഹെംപല്‍ അച്ചീവേര്‍സ്‌ക്‌ളബ്ബിന്റെ ചടങ്ങില്‍ ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ഹെംപെല്‍ ടീമിനെ പ്രതിനിധീകരിച്ച് ജേക്കബ് കുരുവിള – ഡയറക്ടര്‍ എംഇ ട്രേഡ്, ഹരിപ്രസാദ് മാധവന്‍ – റീജിയണല്‍ ട്രേഡ് സപ്പോര്‍ട്ട് മാനേജര്‍, ഷിജു വര്‍ഗീസ്- മാനേജര്‍ ട്രേഡ് ഒമാന്‍, മുഹമ്മദ് അബൂ ചാര്‍ – മാനേജര്‍ ട്രേഡ് ജിദ്ദ
സോഹിര്‍ – മാനേജര്‍ ട്രേഡ് കുവൈറ്റ് എന്നിവര്‍ പങ്കെടുത്തു.