Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വിജയകുമാര്‍ കളരിക്കലിന് ഖത്തര്‍ സമന്വയ ഊഷ്മള യാത്രയയപ്പ് നല്‍കി

ദോഹ. 33 വര്‍ഷത്തെ വിജയകരമായ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഖത്തര്‍ സമന്വയ പ്രസിഡണ്ടായിരുന്ന വിജയകുമാര്‍ കളരിക്കലിന് ഖത്തര്‍ സമന്വയ വിഷു ആഘോഷ പരിപാടിയുടെ വേദിയില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

ദോഹ അല്‍ സദ്ദിലെ സ്വാദ് പാര്‍ട്ടി ഹാളില്‍ വെച്ച് നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ വെച്ച് ഖത്തര്‍ സമന്വയ സ്ഥാപക അംഗം അരുണ്‍ കെ. സരസ് വിജയകുമാറിന് മെമന്റോയും സമ്മാനവും നല്‍കി.
ചടങ്ങില്‍ ഖത്തര്‍ സമന്വയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രസിഡണ്ട് സുരേഷ് ബാബു, സെക്രട്ടറി രഞ്ജിത്ത് ദേവദാസ്, ട്രഷറര്‍ ശ്രീകുമാര്‍, പ്രസൂണ്‍, ഹരികൃഷണന്‍, പ്രദീപ് ശങ്കര്‍, ഉണ്ണി കൊണ്ടോട്ടി, ഷൈന്‍ കുമാര്‍, അനുരാജ്, സുനീഷ്, ഗോപാലകൃഷ്ണന്‍, ഉദ്ദീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു

Related Articles

Back to top button