Local News
കരോക്കെ ദോഹ മ്യൂസിക്ക് വാട്ട്സപ്പ് കൂട്ടായ്മയുടെ നാലാം വാര്‍ഷികം ശ്രദ്ധേയമായി

ദോഹ. ഖത്തറിലുള്ള കലാകാരന്മാരെ കണ്ടെത്തുന്നതിന് വേണ്ടി രൂപീകരിച്ച കരോക്കെ ദോഹ മ്യൂസിക്ക് വാട്ട്സപ്പ് കൂട്ടായ്മയുടെ നാലാം വാര്‍ഷികം ശ്രദ്ധേയമായി. ഖത്തറിലെ പ്രഗല്‍ഭ ഗായകന്‍ സയ്യിദ് മഷൂദ് തങ്ങള്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.
റിയാസ് കരിയാട്, സുഭാഷ് , ഫിറോസ് നാദാപുരം. മേഘ സുനില്‍ , ഷാഹിദ്ഷാ, തുടങ്ങി 25 ഓളം ഗായകര്‍ പങ്കെടുത്തു. ഗ്രൂപ്പ് അഡ്മിന്‍മാരായ റൗഫ് മലയില്‍, റീന സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി