Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സംസ്‌കൃതി ഖത്തര്‍ ഫിലിം ക്ലബിന്റെ നേതൃത്വത്തില്‍ ഷാജി എന്‍ കരുണ്‍ അനുസ്മരണം സംഘടിപ്പിച്ചു

ദോഹ : സംസ്‌കൃതി ഖത്തര്‍ ഫിലിം ക്ലബിന്റെ നേതൃത്വത്തില്‍ ഷാജി എന്‍ കരുണ്‍ അനുസ്മരണം വിപുലമായി സംഘടിപ്പിച്ചു. ന്യൂ സലാത്ത സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ അധ്യക്ഷത വഹിച്ചു.

പ്രശസ്ത സിനിമാനടനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും ആയ പ്രേം കുമാര്‍ പരിപാടി ഓണ്‍ലൈന്‍ ആയി ഉല്‍ഘാടനം ചെയ്യുകയും ഷാജി എന്‍ കരുണിന്റ ഓര്‍മകള്‍ പങ്കുവെയ്ച്ചു സംസാരിക്കുകയും ചെയ്തു

തുടര്‍ന്ന് സംസ്‌കൃതി ഗറാഫ യുണിറ്റ് എക്‌സിക്യൂട്ടീവ് അംഗം റിബിന്‍ കരിം അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്‌കൃതി ഈസ്റ്റ് സോണ്‍ ജോയിന്‍ സെക്രട്ടറി അഡ്വക്കേറ്റ് നാസിന നസീര്‍ സംസ്‌കൃതി വക്രാ യുണിറ്റ് പ്രസിഡന്റ് മെഹ്റൂഫ് എന്നിവരും സംസാരിച്ചു. ഷാജി എന്‍ കരുണിന്റെ പ്രിയ ഛയാഗ്രാഹകന്‍ സണ്ണി ജോസഫ് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചു.

സംസ്‌കൃതി ഫിലിം ക്ലബ് കണ്‍വീനര്‍ ശ്രീജിത്ത് തള്ളശേരി സ്വാഗതവും
സംസ്‌കൃതി വെസ്റ്റ് സോണ്‍ വൈസ് പ്രസിഡന്റ് ജോജി വാസു നന്ദിയും പറഞ്ഞു

Related Articles

Back to top button