Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കുറ്റനാട് മഹല്ല് കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം

ദോഹ : പാലക്കാട് ജില്ലയിലെ കൂറ്റനാട് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ കൂറ്റനാട് മഹല്ല് കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികള്‍.ബഷീര്‍ കെ വി( ചെയര്‍മാന്‍) എ വി അബ്ദുല്‍ ജലീല്‍ (പ്രസിഡണ്ട്) , അഷ്റഫ് പി എ നാസര്‍ (ജനറല്‍ സെക്രട്ടറി) കബീര്‍ കെ.വി ( ട്രഷറര്‍), ഷാജി എ.വി, സകീര്‍. വി.പി. ( വൈസ് പ്രസിഡണ്ട് മാര്‍ ), ശിഹാബ് (ജോയിന്റ് ട്രഷറര്‍) ശറഫുദ്ധീന്‍, ഷൌക്കത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്റ് എ. വി ജലീലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍, മഹല്ല് കൂട്ടായ്മ കഴിഞ്ഞ വര്‍ഷം കാഴ്ചവെച്ച സാമൂഹിക ഉത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. അതിന്റെ വിജയത്തിനു പിന്നിലുള്ളത് അംഗങ്ങളുടെ ഊര്‍ജസ്വലമായ പിന്തുണയും ആത്മാര്‍ത്ഥമായ സമര്‍പ്പണവുമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി പി.എ. നാസര്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം മഹല്ല് കൂട്ടായ്മ വീട് നിര്‍മ്മാണം, സകാത്ത് വിതരണം, ചികിത്സാ ധനസഹായം, പെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങി നിരവധി മേഖലകളില്‍ സമൂഹത്തില്‍ ആശ്വാസം നല്‍കുന്ന ഇടപെടലുകള്‍ നടത്തി. ഈ പ്രവര്‍ത്തനങ്ങള്‍ അംഗങ്ങള്‍ക്കൊപ്പം സ്‌നേഹത്തോടെയും ഉത്തരവാദിത്തത്തോടെയും നടത്തിയതാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ബനവലന്റ് പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. മാറാ രോഗിക്കള്‍ക്കും, വേദന അനുഭവിക്കുന്നവര്‍ക്കും, അത്താണിയായി, ആശ്രയമായി, ആശ്വാസമായി നിലനില്‍ക്കുന്ന ഖത്തര്‍ കുറ്റനാട് മഹല്ല് കൂട്ടായ്മ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

1977 ല്‍ രൂപീകൃതമായ മഹല്ല് കൂട്ടായ്മ നാട്ടിലെ അവശത അനുഭവിക്കുന്ന മഹല്ല് നിവാസികള്‍ക്ക് ജാതിമത ഭേദമന്യേ രോഗ ചികിത്സക്കും, ജോലി ചെയ്യാന്‍ കഴിയാതെ വരുന്ന അംഗങ്ങള്‍ക്ക് മാസം തോറും പെന്‍ഷന്‍ പൊതുജനങ്ങള്‍ക്കായി നാട്ടില്‍ മെഡിക്കല്‍ ക്യാമ്പ് മറ്റു സഹായങ്ങളും നല്‍കി വരുന്നു. പ്രായമായവര്‍ക്കും മാനസികമായ തളര്‍ച്ച അനുഭവിക്കുന്നവര്‍ക്കുമായി, ആശ്വാസവും ആത്മസാന്ത്വനവും നല്‍കുന്ന വൃദ്ധസദനങ്ങള്‍ക്കും, ഷല്‍ട്ടര്‍ & പാലിയേറ്റീവ് കെയര്‍, സഹയാത്ര, അനുബന്ധ കേന്ദ്രങ്ങള്‍ക്കും വേണ്ടി എല്ലാ മാസവും ധന സഹായം കൊടുക്കുന്നുണ്ട്. പിന്നോക്കം നില്‍ക്കുന്ന ഖത്തറില്‍ നിന്നും വിട്ടുപോയ മഹല്ല് പ്രതിനിധികള്‍ക്കും മറ്റു മഹല്ല് നിവാസികള്‍ക്കും മാസം തോറുംസംഘടന പെന്‍ഷനും നല്‍കിവരുന്നു.

ഖത്തര്‍ കൂറ്റനാട് മഹല്ല് കൂട്ടായ്മ മറ്റൊരു ചരിത്രദൗത്യം കൂടി അഭിമാനപൂര്‍വ്വം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ‘സ്വന്തമായി സുരക്ഷിതമായ ഒരു ഭവനം’ എന്ന ആശയത്തില്‍ ഖത്തര്‍ കൂറ്റനാട് മഹല്ലു കൂട്ടായ്മ ഏറ്റടുത്തു പൂര്‍ത്തിയാക്കിയ വീട് 2024 ഫെബ്രുവരി 16-ന് പെരുമണ്ണുരില്‍ താമസിക്കുന്ന ഖാലിദ്കാക്കു കൈമാറാനും കഴിഞ്ഞു. മഹല്ല് കൂട്ടായ്മയുടെ അംഗമായിരുന്ന ആഷിഖ് കഴിഞ്ഞ ദിവസം പ്രിയപ്പെട്ടവരെയെല്ലാം ദു:ഖത്തിലാക്കിക്കൊണ്ട് വിടപറഞ്ഞു, വീടുവെക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി ബാങ്കില്‍ നിന്നും ലോണെടുത്തിരുന്നു. ആഷിഖിന്റെ ലോണ്‍ ബാധ്യത തീര്‍ത്തു ആ കുടുംബത്തിനെ സംരക്ഷിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മഹല്ല് കമ്മിറ്റി ഈ ഉത്തരവാദിത്തം ഏറ്റെടുത്തു. നമ്മള്‍ ഏറ്റെടുത്ത ദൗത്യത്തില്‍ സഹകരിക്കണമെന്ന് നല്ലവരായ എല്ലാവരോടും വിനയപൂര്‍വ്വം അപേക്ഷിക്കുകയാണ്.

യോഗത്തില്‍ പുതിയ കമ്മിറ്റി രൂപീകരണത്തിനുള്ള നടപടികള്‍ സംഘടനയുടെ നിലവിലെ അനുയോജ്യമായ രീതിയില്‍ നടപ്പാക്കി. ബുക്കാര്‍, എ.വി. ഷാജി, സിറാജ്, എന്നിവര്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടപടികള്‍ നയിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികള്‍ അവരുടെ മേല്‍വിശ്വാസം പ്രകടിപ്പിച്ച എല്ലാ അംഗങ്ങള്‍ക്കുമുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തി. എല്ലാവരുടേയും പിന്തുണയും സഹകരണവും തുടര്‍ന്നും ഉണ്ടാവണമെന്നും അത് കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രചോദിപ്പിക്കുന്നതാണെന്നും പുതിയ ഭാരവാഹിക്കല്‍ വ്യക്തമാക്കി.

അബ്ദുല്‍ കാദര്‍. എ വി, ഷാജി, സലീം. കെ.വി. ഷൌക്കത്ത്, ജലീല്‍ വട്ടേനാട്, റുബീഷ്, സുലൈമാന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.

Related Articles

Back to top button