Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ജൂനിയര്‍ ജീനിയസ് ഖത്തര്‍ ഇന്ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ കമര്‍ ഹാളില്‍

ദോഹ: ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന മികച്ച ബഹുഭാഷാ ക്വിസ് മത്സരമായ ”ജൂനിയര്‍ ജീനിയസ് ഖത്തര്‍” ഇന്ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ കമര്‍ ഹാളില്‍ നടക്കും.
. ഇംഗ്ലീഷും മലയാളവുമടങ്ങിയ മിഡ് ലാംഗ്വേജ് രീതിയില്‍ നടക്കുന്ന ഈ അഭിമാനപൂര്‍ണ്ണമായ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം ചെറുപ്പതലമുറയ്ക്ക് വിജ്ഞാനത്തിന്റെ ഒരു പുതുമയുള്ള വേദിയായി മാറും.

വൈകിട്ട് 3:30 മുതല്‍ ആരംഭിക്കുന്ന പരിപാടിയുടെ ഫൈനല്‍ റൗണ്ടുകള്‍ വൈകീട്ട് 6 മണിയോടെയാണ് നടക്കുന്നത്. മത്സരത്തില്‍ ആറു റൗണ്ടുകള്‍ ഉണ്ടാകും. മികച്ച ക്വിസ് മാസ്റ്റര്‍ എന്നതില്‍ നിന്നുമല്ല, ഓരോ പരാജയത്തിലും വിജ്ഞാനമുണ്ടെന്നും അതിന്റെ മൂല്യം ജീവിതത്തില്‍ വലുതാണെന്നും ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പരിപാടിയില്‍ സാങ്കേതിക സഹായിയായി വിഷ്ണു കല്ല്യാണി പ്രവര്‍ത്തിക്കും. ക്വിസ് മാസ്റ്ററിന്റെ സഹായി എന്ന നിലയിലും അദ്ദേഹം പങ്കെടുക്കും.

തുമാമ അല്‍സാജ് ഹോട്ടലില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍, ലാസാ ഇവന്റസ് മാനേജിങ് ഡയറക്ടര്‍ ഗഫൂര്‍ കാലിക്കറ്റ്, ഓപ്പറേഷന്‍,മാര്‍ക്കറ്റിങ് മാനേജര്‍മാരായ സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം, ഷജിന നൗഷാദ് , കോടാക്ക പ്രസിഡന്റ് മുഹമ്മദ് സിയാദ് , മെഡിഫോര്‍ട്ട് ജനറല്‍ മാനേജര്‍ സത്യ, നെല്ലറ കണ്‍ട്രി മാനേജര്‍ അഫ്സല്‍, ഒബിജി മാനേജിങ് ഡയറക്ടര്‍ ആഷിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

പുതുതലമുറയുടെ ബുദ്ധിമുട്ടുകളും അറിവിന്റെയും ലഹരിയുമായി ”ജൂനിയര്‍ ജീനിയസ് ഖത്തര്‍” ശ്രദ്ധേയമായ ഒരു വിജ്ഞാനോത്സവമായി മാറുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button