Local News

പ്രവാസി വെല്‍ഫയര്‍ സാഹോദര്യയാത്രയ്ക്ക് സ്വീകരണം നല്‍കി

ദോഹ. പ്രവാസി വെല്‍ഫയര്‍ സംഘടിപ്പിക്കുന്ന ‘സാഹോദര്യ കാല’ത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ നയിക്കുന്ന സാഹോദര്യ യാത്രയ്ക്ക് കല്യാശ്ശേരി തളിപ്പറമ്പ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. മണ്ഡലം പ്രസിഡണ്ട് റസാക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം സന നസീം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പ്രാദേശിക കൂട്ടായ്മകളും മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത സഹോദര്യ സംഗമത്തില്‍ കല്യാശ്ശേരിയിലെ മുട്ടിപ്പാട്ട് ടീമിന് ആദരം നല്‍കി. ജില്ലാ പ്രസിഡന്റ് മന്‍സൂര്‍ സമാപനം നിര്‍വഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള, സംസ്ഥാന കമ്മറ്റിയംഗം ലത കൃഷ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു.

കണ്ണൂര്‍ ജില്ലാ സംയുക്ത മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ജമീല്‍ ഫലാഹി അധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖ് അലി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പ്രവാസത്തിന്റെ പതിറ്റാണ്ടുകള്‍ എന്ന പേരില്‍ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ച സാഹോദര്യ സംഗമതില്‍ ?വിവിധ കലാപരിപാടികളും അരങ്ങേറി. കണ്ണൂര്‍ ജില്ലയിലെ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികളും പരിപാടിയില്‍ സംബന്ധിച്ചു. തലശ്ശേരി മണ്ഡലം പ്രസിഡന്റ് അഫ്‌സല്‍ ഹുസൈന്‍ സമാപനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി റബീഅ് സമാന്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അസീം എം.ടി, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാസറഗോഡ് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ പ്രവാസി വെല്‍ഫയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നജ്ല നജീബ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഷബീര്‍ ടി.എം.സി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, താസീന്‍ അമീന്‍, സംസ്ഥാന കമ്മറ്റിയംഗം മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.

അഭിനയ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ലത്തീഫ് വടക്കേകാട്, പഴയകാല ഫുട്‌ബോള്‍ താരവും പ്രവാസ ലോകത്തെ കായിക സംഘാറ്റകനുമായ നിസ്താര്‍ പട്ടേല്‍, ജില്ലയില്‍ നിന്ന് ഇക്കഴിഞ്ഞ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരെ പരിപാടിയോടനുബന്ധിച്ച് ആദരിച്ചു. ലഹരി ദുഷ്യങ്ങള്‍ വരച്ചു കാണിക്കുന്ന ഏകാഗം, റാഫി നീലേശ്വരത്തിന്റെ ഗാനവിരുന്ന് എന്നിവയും അരങ്ങേറി. ജില്ലാ ഭാരവാഹികള്‍ ആയ റമീസ്, സിയാദ് അലി, ഫഹദ്, ഷകീല്‍, ജമീല, നടുമുറ്റം സെക്രട്ടറി ഫാത്തിമ തസ്നീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.