Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അനസ് തച്ചറക്കുന്നത്തിന്റെ നിര്യാണത്തില്‍ കെഎംസിസി ഖത്തര്‍ അനുശോചനമറിയിച്ചു

ദോഹ: വീട്ടിലെ കുളത്തില്‍ കുട്ടികളോടൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിച്ച അനസ് തച്ചറക്കുന്നത്തിന്റെ നിര്യാണത്തില്‍ കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി, പാലക്കാട് ജില്ല, തൃത്താല മണ്ഡലം കമ്മറ്റികള്‍ അനുശോചനമറിയിച്ചു

കെഎംസിസി ഖത്തര്‍ തൃത്താല മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി മെമ്പറും, കണ്‍സോളിഡേറ്റഡ് കോണ്ട്രാക്ടിംഗ് കമ്പനി ജീവനക്കാരനുമായ ഉള്ളന്നൂര്‍ സ്വദേശി അനസ് തച്ചറക്കുന്നത്ത് കഴിഞ്ഞ ദിവസമാണ് ഖത്തറില്‍ നിന്നും അവധിക്ക് കുടുംബസമേതം നാട്ടിലെത്തിയത്.

ഉള്ളന്നൂര്‍ മുസ് ലിം ലീഗ് ശാഖ പ്രസിഡണ്ട് തച്ചറ കുന്നത്ത് അലിയാണ് പിതാവ്. ഭാര്യ: റയീദ റസല്‍, മകന്‍: റസല്‍ അഹമദ്.

Related Articles

Back to top button