ഖത്തറില്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ അറിയിക്കണമെന്ന് അധികൃതര്‍


ദോഹ : ജൂണ്‍ 23 ന്റെ ഇറാനിയന്‍ മിസൈല്‍ ആക്രമണത്തിന്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന അസാധാരണമായ വസ്തുക്കളോ അവശിഷ്ടങ്ങളോ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഖത്തര്‍ ആഭ്യന്തര,പ്രതിരോധ മന്ത്രാലയങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.മിസൈല്‍ അവശിഷ്ടങ്ങള്‍ അപകടകരവും പൊതു ജനാരോഗ്യത്തിന് ദോഷകരവുമാകാം. ബന്ധപ്പെട്ട അധികൃതര്‍ക്ക് മാത്രമേ ഇതു കൈകാര്യം ചെയ്യാനാകൂ.
സംശയാസ്പദമായ എന്തെങ്കിലും വസ്തുക്കള്‍ കണ്ടാല്‍ അതില്‍ തൊടരുതെന്നും അടുത്തു പോകരുതെന്നും മന്ത്രാലയങ്ങള്‍ നിര്‍ദേശിച്ചു.മിസൈല്‍ അവശിടങ്ങളെന്ന് തോന്നിക്കുന്ന എന്തെങ്കിലും കണ്ടെത്തിയാല്‍ 40442999 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ വഴി ഉടന്‍ വിവരം അറിയിക്കണമെന്നും മന്ത്രാലയങ്ങള്‍ ആവശ്യപ്പെട്ടു.
ജൂണ്‍ 23 ന്റെ ഇറാനിയന്‍ മിസൈല്‍ ആക്രമണ ദിവസം ദോഹയുടെ ചില ഏരിയകളില്‍ അവശിഷ്ടങ്ങള്‍ പതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയം പ്രസ്താവനയിറക്കിയത്.


