ഖത്തറിലെ വനിതാ പ്രവാസികള്‍ക്ക് ത്രൈമാസ സൗജന്യ ഇംഗ്ലീഷ് കോഴ്‌സ്

ദോഹ. ഖത്തറിലെ വനിതാ പ്രവാസികള്‍ക്ക് ത്രൈമാസ സൗജന്യ ഇംഗ്ലീഷ് കോഴ്‌സ്. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനും ഖത്തറിലെ പ്രശസ്ത കാര്‍ണഗീ മെലോണ്‍ യൂണിവേര്‍സിറ്റിയും ചേര്‍ന്നാണ് ത്രൈമാസ സൗജന്യ ഇംഗ്ലീഷ് കോഴ്‌സ് സംഘടിപ്പിക്കുന്നത്ി.
ഖത്തറിലെ വനിതാ പ്രവാസികള്‍ക്ക് വിശിഷ്യാ ഗാര്‍ഹിക തൊഴിലാളികള്‍, ക്ലീനിംഗ് കമ്പനികളിലെ തൊഴിലാളികള്‍ മുതലായവര്‍ക്ക് മുന്‍ഗണന നല്‍കി മൂന്ന് മാസ ഇംഗ്ലീഷ് പരിജ്ഞാന കോഴ്‌സാണ് സംഘടിക്കുന്നത്.
ക്ലാസുകള്‍ വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയായിരിക്കും.
നിത്യ ജീവിതത്തില്‍ ആവശ്യമായ അടിസ്ഥാന ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം മല്‍കും.
കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ച് ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് കാര്‍ണഗീ മെലോണ്‍ യൂണിവേര്‍സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ക്ലാസ് ആരംഭിക്കുന്ന തിയ്യതി, സ്ഥലം എന്നിവയെക്കുറിച്ച് അടുത്തു തന്നെ രജിസ്റ്റര്‍ ചെയ്യുന്നവരെ അറിയിക്കും.
രജിസ്റ്റര്‍ ചെയ്യാനായി ഇതിനോട് ചേര്‍ത്തു നല്‍കിയ പോസ്റ്ററില്‍ സ്‌കാന്‍ ചെയ്യാവുന്നതാണ്.
