അഷ്റഫ് കൂട്ടായ്മ ഖത്തര്‍ ഉന്നത വിജയം കരസ്ഥമാക്കിയ മെമ്പര്‍മാരുടെ മക്കളെ ആദരിച്ചു

ദോഹ. അഷ്റഫ് കൂട്ടായ്മ ഖത്തര്‍, പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മെമ്പര്‍മാരുടെ മക്കള്‍ക്ക് മെമെന്റൊയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു.
വക്ര ബര്‍വാ വില്ലേജിലെ കാലിക്കറ്റ് ടേസ്റ്റ് റസ്റ്റോറന്റില്‍ വച്ച് നടന്ന പരിപാടികള്‍ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മമ്പാടിന്റെ ഖിറാഅത്തോടെ തുടക്കം കുറിച്ചു.
പ്രസിഡണ്ട് അഷ്‌റഫ് മൊയ്തുവിന്റെ അധ്യക്ഷതയില്‍ മുഖ്യരക്ഷാധികാരി അഷ്‌റഫ് അമ്പലത്ത് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
വിദ്യാഭ്യാസത്തിലും, തൊഴിലിലും,ക്ഷേമ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടൊപ്പം കുട്ടികളിലെ വിവിധ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതും അഷ്റഫ് കൂട്ടായ്മയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും അതിന്റെ തുടക്കമാണ് സംഘടനയുടെ ആറാം വാര്‍ഷികത്തില്‍ ഈ അവാര്‍ഡ് വിതരണമെന്നും അധ്്യക്ഷ പ്രസംഗത്തില്‍ പ്രസിഡണ്ട് പറഞ്ഞു.
യോഗത്തില്‍ സിദ്ദീഖ് ചെറുവല്ലൂര്‍ ഐസിബിഎഫ് ഇന്‍ഷുറന്‍സിന്റെ ഗുണങ്ങളും, പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ചും, നോര്‍ക്ക, പ്രവാസി ക്ഷേമനിധി, എന്നിവയെക്കുറിച്ചും വിശദമായി സംസാരിക്കുകയും,സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് പ്രവാസി ക്ഷേമ പദ്ധതികളില്‍ ചേരുവാനുള്ള ഹെല്‍പ് ഡെസ്‌കും ഏര്‍പ്പെടുത്തിയിരുന്നു.
അഷ്‌റഫ് ഉസ്മാന്റെ നേതൃത്വത്തില്‍ അഷ്റഫ് കൂട്ടായ്മ മെമ്പര്‍മാരും,അവരുടെ കുടുംബങ്ങളും, കുട്ടികളും ഉള്‍പ്പെടെ നടത്തിയ കലാപരിപാടികള്‍ ചടങ്ങിന് മികവേകി.
ട്രഷറര്‍ അഷ്റഫ് ഹരിപ്പാടും മറ്റു ഭാരവാഹികളും, എക്‌സിക്യൂട്ടീവ് അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

