Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കെഎംസിസി ഖത്തർ പ്രതിഷേധിച്ചു

ദോഹ: ഖത്തറിലെ പ്രവാസി നേതാവിൻ്റെ വീട് ആക്രമിച്ചതിൽ കെഎംസിസി ഖത്തർ നാദാപുരം മണ്ഡലം കമ്മിറ്റി, കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റികൾ  പ്രതിഷേധിച്ചു.

ഖത്തറിലെ സാമൂഹ്യ സേവനരംഗത്ത് പ്രവർത്തിക്കുന്ന കെഎംസിസിയുടെ സജീവ പ്രവർത്തകൻ ജമാൽ തൊട്ടിൽപാലത്തിന്റെ കാവിലുംപാറയിലെ പൂക്കാടുള്ള മരുതുള്ള പറമ്പത്ത് വീട് രാത്രി പത്ത് മണിയോടുകൂടി പ്രദേശത്ത് ഒരുപറ്റം ക്രിമിനൽ സംഘമെത്തി അക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ജമാലിന്റെ ഭാര്യയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
സംഭവ നടന്നു കൊണ്ടിരിക്കെ പോലീസിനെ വിളിച്ചെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര സംരക്ഷണം ലഭിച്ചില്ല എന്നത് പോലീസിന്റെ പക്ഷപാതപരമായ സമീപനത്തേയാണ് ചൂണ്ടികാണിക്കുന്നത്. പോലീസിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടാത്ത ഈയൊരവസ്ഥയിൽ ജമാലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.  നാടും വീടും വിട്ട് വിദേശത്ത് കഴിയുന്ന പ്രവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇത്തരം ക്രിമിനൽ  സംഘങ്ങളെ നിലക്ക് നിർത്തി നാടിന്റെ സമാധാനവും പ്രദേശവാസികളുടെ സുരക്ഷയും  ഉറപ്പ് വരുത്തണമെന്ന് മണ്ഡലം കെഎംസിസി ആവിശ്യപെട്ടു.
പ്രവാസികളുടെ ജീവനും കുടുംബത്തിനും സ്വത്തിനും സംരക്ഷണം ലഭിക്കാനാവശ്യമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്മിറ്റി അറിയിച്ചു

Related Articles

Back to top button