Local News

മര്‍കസ് ഖത്തര്‍ ചാപ്റ്റര്‍ ഡയറക്ടറേറ്റ് പുന: സംഘടിപ്പിച്ചു

ദോഹ: മര്‍കസ് ഖത്തര്‍ ചാപ്റ്റര്‍ ഡയറക്ടറേറ്റ് പുന: സംഘടിപ്പിച്ചു. പറവണ്ണ അബ്ദുല്‍ റസാഖ് മുസ് ല്യാര്‍ (പ്രസിഡണ്ട്) അബ്ദുല്‍ അസീസ് സഖാഫി പാലോളി (ജന:സെക്രട്ടറി) അഹ്‌മദ് സഖാഫി പേരാമ്പ്ര (ഫിനാന്‍സ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഭാരവാഹികളായി സപ്പോര്‍ട്ട് & സര്‍വീസ് കെ.വി മുഹമ്മദ് മുസ് ല്യാര്‍ ( വൈസ് : പ്രസിഡണ്ട്) അശ്‌റഫ് സഖാഫി തിരുവള്ളൂര്‍ (സെക്രട്ടറി) പി. ആര്‍ & മീഡിയ നൗഫല്‍ ലത്വീഫി ( വൈസ് : പ്രസിഡണ്ട്) നൗഷാദ് അതിരുമട (സെക്രട്ടറി)
എക്‌സലന്‍സി & ഇന്റെര്‍‌സ്റ്റേറ്റ് ഹാഫിള് ഉമറുല്‍ ഫാറൂഖ് സഖാഫി ( വൈസ് : പ്രസിഡണ്ട്) യൂസുഫ് സഖാഫി അയ്യങ്കേരി (സെക്രട്ടറി)
നോളേജ് ശംസുദ്ദീന്‍ സഖാഫി തെയ്യാല ( വൈസ് : പ്രസിഡണ്ട്) മൊയ്തീന്‍ ഇരിങ്ങല്ലൂര്‍ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുല്‍ കരീം ഹാജി മേമുണ്ട മുഹമ്മദ് ഷാ ആയഞ്ചേരി , കെ.ബി അബ്ദുല്ല ഹാജി, അബദുല്‍ കരീം ഹാജി കാലടി, സിദ്ദീഖ് ഹാജി കരിങ്ങപ്പാറ, അബ്ദുസലാം ഹാജി പാപ്പിനിശ്ശേരി, നൂര്‍ മുഹമ്മദ് ഹാജി എന്നിവര്‍ ഡെയറക്ടറേറ്റ് മെമ്പര്‍മാരാണ്.
അബ്ദുല്‍ അസീസ് സഖാഫി പാലോളി അധ്യക്ഷത വഹിച്ചു. പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു ഐ.സി.എഫ്, ഐ .സി പ്രസിഡണ്ട് അബ്ദുല്‍ അസീസ് സഖാഫി മമ്പാട് കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. അഹ്‌മദ് സഖാഫി പേരാമ്പ ജനറല്‍ റിപ്പോര്‍ട്ടും, ശംസുദ്ദീന്‍ സഖാഫി തെയ്യാല സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അബ്ദുല്‍ കരീം ഹാജി മേമുണ്ട, ഉനൈസ് അമാനി. സൈതലവി സഖാഫി മുട്ടിപ്പാലം എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു.