ഖത്തറിലേക്ക് അനധികൃതമായി പുകയിലയും സ്വര്‍ണ്ണാഭരണങ്ങളും കടത്താനുള്ള ശ്രമം ലാന്‍ഡ് കസ്റ്റംസ് വകുപ്പ് തകര്‍ത്തു

ദോഹ: അബു സംറ അതിര്‍ത്തി ക്രോസിംഗ് വഴി ഖത്തറിലേക്ക് അനധികൃതമായി പുകയിലയും സ്വര്‍ണ്ണാഭരണങ്ങളും കടത്താനുള്ള ശ്രമം ലാന്‍ഡ് കസ്റ്റംസ് വകുപ്പ് തകര്‍ത്തു .
ദോഹയിലേക്ക് എത്തുന്ന വാഹനങ്ങളിലൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചത്.
പ്രത്യേക സ്‌കാനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഹനം പരിശോധിച്ചപ്പോള്‍, എഞ്ചിന്‍ കമ്പാര്‍ട്ടുമെന്റിലും വാഹനത്തിന്റെ സ്‌പെയര്‍ ടയറിലും ഒളിപ്പിച്ച നിലയില്‍ ബാഗുകള്‍ കണ്ടെത്തി.
കൂടാതെ, ഡ്രൈവറുടെ വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച സ്വര്‍ണ്ണാഭരണങ്ങളും കണ്ടെത്തി. 45 കിലോഗ്രാം പുകയിലയും 200 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളുമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു.


