Breaking News
കണ്ടുകെട്ടിയ വാഹന ഉടമകള്‍ ഒരു മാസത്തിനകം വാഹന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം

ദോഹ: വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് കണ്ടുകെട്ടിയ വാഹന ഉടമകള്‍ ഒരു മാസത്തിനകം വാഹന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് . വാഹനം കണ്ടുകെട്ടി മൂന്ന് മാസംകഴിഞ്ഞവ ഇന്ന് മുതല്‍ 30 ദിവസം കഴിഞ്ഞാല്‍ പൊതു ലേലത്തിന് വെക്കും.
വാഹന നടപടിക്രമങ്ങള്‍ അന്തിമമാക്കുന്നതിനും, ഗതാഗത നിയമലംഘനങ്ങളും ഗ്രൗണ്ട് ഫീസും അടയ്ക്കുന്നതിനും, 2025 ജൂലൈ 15 ചൊവ്വാഴ്ച മുതല്‍ മുപ്പത് (30) ദിവസത്തിനുള്ളില്‍ അവ വീണ്ടെടുക്കുന്നതിനും ഉടമകള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ – സ്ട്രീറ്റ് (52) ലെ വെഹിക്കിള്‍ ഇംപൗണ്ട്‌മെന്റ് വിഭാഗം സന്ദര്‍ശിക്കണം.



