Breaking News
ജംറത്ത് അല്‍-ഖൈസ് സീസണ്‍ ഇന്നാരംഭിക്കും , ചൂട് കൂടും

ദോഹ: വേനല്‍ക്കാലത്തെ ഏറ്റവും ചൂടേറിയ കാലഘട്ടമായ ജംറത്ത് അല്‍-ഖൈസ് സീസണ്‍ ഇന്ന് ( ജൂലൈ 16 ബുധനാഴ്ച ) ആരംഭിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ ഫൈസല്‍ അല്‍-അന്‍സാരി പറഞ്ഞു. സീസണ്‍ 39 ദിവസം നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ ജൗസ അല്‍ തന്യ, അല്‍ മുര്‍സം, അല്‍ കിലൈബെയ്ന്‍ എന്നിങ്ങനെ മൂന്ന് ആന്തരിക സീസണുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അല്‍-അന്‍സാരി പറഞ്ഞു.
കലണ്ടര്‍ വര്‍ഷത്തിലുടനീളം അനുഭവപ്പെടുന്ന ഏറ്റവും ഉയര്‍ന്ന താപനിലയ്ക്ക് പേരുകേട്ടതാണ് ഈ സീസണ്‍, അറേബ്യന്‍ പെനിന്‍സുലയില്‍ ചില സ്ഥലങ്ങളില്‍ 50 ഡിഗ്രി വരെ താപനില ഉയരാം.


