Local News

‘ഒരുമ കല്‍പകഞ്ചേരി ‘ ഖത്തര്‍ ചാപ്റ്റര്‍ ടീമിന് അനുമോദനം

ദോഹ. ജിദ്ദയില്‍ നടന്ന ഇന്റര്‍നാഷണല്‍ വടം വലി മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ‘ഒരുമ കല്‍പകഞ്ചേരി ഖത്തര്‍ ചാപ്റ്റര്‍ ടീമിന് ഖിത് വ യുടെ ആഭിമുഖ്യത്തില്‍ ഖത്തര്‍ ബോര്‍ഡറില്‍ സ്വീകരണവും തുടര്‍ന്ന് ഐ. സി. സി ഹാളില്‍ വച്ച് അനുമോദന യോഗവും നടന്നു.
ഖിത് വ വൈസ് പ്രസിഡന്റ് നൗഷാദ് അലിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജോയിന്റ് സെക്രട്ടറി അനീഷ് പാലത്ത് സ്വാഗതവും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വൈസ് പ്രസിഡന്റ് സിതെന്തു പാല്‍,ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് ശന്തനു ദേശ് പാണ്ടെ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിങ് കമ്മിറ്റി മെമ്പര്‍ ദീപക് ചുക്കാല,ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മാനേജിങ് കമ്മിറ്റി മെമ്പര്‍ രാകേഷ് വാഗ്, ഖിത് വ യുടെ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ കുറിയാക്കോസ്,റഫറി പാനല്‍ മെമ്പര്‍ ജോജു എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു.
ട്രഷറര്‍ സുരാജ് നന്ദി പറഞ്ഞു.
കോര്‍ഡിനേറ്റേര്‍ സാലി, അനുജ വൈസ് പ്രസിഡന്റ്, മേഘ , ജോയിന്റ് സെക്രട്ടറി , മാനേജിങ് കമ്മിറ്റി അംഗങ്ങളായ എല്‍ദോ, ജയ, ദോഹ വാരിയര്‍സ് ടീം അംഗം സുബിനീഷ് എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.