Local News

‘പൊന്നോണം 2025’ ഒക്ടോബര്‍ 3 ന്


ദോഹ. മലയാളി സമാജം ഓണാഘോഷം ‘പൊന്നോണം 2025’ ഒക്ടോബര്‍ 3 ന് പോഡാര്‍ പേള്‍ സ്‌കൂളില്‍ നടക്കും. 1000 തൊഴിലാളികള്‍ ഉള്‍പ്പെടെ മൂവായിരത്തോളം പേര്‍ക്ക് സമാജം കുടുബാംഗങ്ങള്‍ തന്നെ ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണ സദ്യയും വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികളുമാണ് ‘പൊന്നോണം 2025 ന്റെ സവിശേഷത.

‘പൊന്നോണം 2025 ന്റെ പോസ്റ്റര്‍ റേഡിയോ മലയാളം 98.6 എഫ് എമ്മിന്റെ ഓഫീസില്‍ വെച്ച് സമാജം വൈസ് പ്രസിഡന്റ് ബദറുദ്ധീന്‍ റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന് നല്‍കി പ്രകാശനം ചെയ്തു.

പൊന്നോണത്തെ വരവേല്‍ക്കുന്നതിന് മുന്നോടിയായി ഓഗസ്റ്റ് 29ന് നടക്കുന്ന പായസ മത്സരത്തിന്റെ പോസ്റ്റര്‍, പായസ മത്സര കണ്‍വീനര്‍മായ സിതിന്‍ എം ടി, വിനോദ് കുമാര്‍ ടി. എസ്, ജനറല്‍ സെക്രട്ടറി സന്തോഷ് യോഹന്നാന്‍, ബദറുദീന്‍ എന്നിവര്‍ ചേര്‍ന്നു അന്‍വര്‍ ഹുസൈനിനു നല്‍കി പ്രകാശനം ചെയ്തു.

ഓഗസ്റ്റ് 29 ന് ലുലു ബര്‍വാ സിറ്റിയില്‍ വെച്ച് നടക്കുന്ന ‘പിള്ളേരോണം 2025’ യില്‍ പായസ മത്സരത്തോടനുബന്ധിച്ചു ഇല അട മത്സരവും കുട്ടികള്‍ക്കായി കുട്ടി പച്ചടി മത്സരവും, കേരള തനിമയോടെ കുട്ടികളുടെ ഫാഷന്‍ ഷോയും ഉണ്ടായിരിക്കും. കൈ നിറയെ സമ്മാനങ്ങളാണ് മത്സരാര്‍ഥികള്‍ക്കായി ഒരുക്കുന്നത്.