Breaking News
ഗാസയില്‍ ഒരു ലക്ഷം കുട്ടികള്‍ മരണഭീഷണി നേരിടുന്നു

ഗാസ: ഇസ്രായേലി അധിനിവേശ സേന അതിര്‍ത്തി കടന്നുള്ള സ്ഥലങ്ങള്‍ അടച്ചിടുകയും അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കുകയും ചെയ്യുന്നതിനാല്‍, അടിസ്ഥാന ഭക്ഷണത്തിന്റേയും പോഷക സപ്ലിമെന്റുകളുടെയും പൂര്‍ണ്ണമായ അഭാവം മൂലം രണ്ട് വയസ്സിന് താഴെയുള്ള ഒരു ലക്ഷത്തിലധികം കുട്ടികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരണഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട് .ഗാസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസാണ് അത്യന്തം ഗുരുതരമായ ഈ അവസ്ഥാ റിപ്പോര്‍ട്ട് ചെയ്തത്.



