Local News

‘ഷേപ്പിംഗ് ദി ഫ്യൂച്ചര്‍ ഓഫ് ഇന്നൊവേഷന്‍’ പരിശീലന പരിപാടി സംഘടിപ്പിച്ചു

ദോഹ. ഖത്തറില്‍ ഷേപ്പിംഗ് ദി ഫ്യൂച്ചര്‍ ഓഫ് ഇന്നൊവേഷന്‍’ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ വര്‍ക്കിലെ അംഗമായ ബിഹേവിയറല്‍ ഹെല്‍ത്ത് കെയര്‍ സെന്റര്‍ (ദാം), ഖത്തര്‍ സയന്റിഫിക് ക്ലബ്ബുമായി (ക്യുഎസ്സി) സഹകരിച്ചാണ് , 14 മുതല്‍ 19 വയസ്സ് വരെ പ്രായമുള്ളവരെ ലക്ഷ്യമിട്ട് ‘ഷേപ്പിംഗ് ദി ഫ്യൂച്ചര്‍ ഓഫ് ഇന്നൊവേഷന്‍’ എന്ന പേരില്‍ ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചത്.

യുവാക്കള്‍ക്കിടയില്‍ പെരുമാറ്റ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിലെ ഉപകരണങ്ങള്‍, പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍, അവരുടെ സാമൂഹിക ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിനുമുള്ള സെന്ററിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.