Breaking News

ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് കാര്‍ കമ്പനി 30 ദിവസം അടച്ചുപൂട്ടി വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ: ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ നിയമം (8) ലെ ആര്‍ട്ടിക്കിള്‍ (16) പാലിക്കാത്തതും നിയമലംഘനങ്ങള്‍ നടത്തിയതും കാരണം ഖത്തറിലെ ഒരു പ്രമുഖ കാര്‍ കമ്പനി അടച്ചുപൂട്ടുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു.

സ്‌പെയര്‍ പാര്‍ട്‌സ് നല്‍കുന്നതില്‍ പരാജയപ്പെടുന്നതും വില്‍പ്പനാനന്തര സേവനങ്ങള്‍ നല്‍കുന്നതിലെ കാലതാമസവും കമ്പനിയുടെ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.

അടച്ചുപൂട്ടല്‍ 30 ദിവസം നീണ്ടുനില്‍ക്കും.