Local News

നോര്‍ത്ത് സെന്‍ട്രല്‍ ‘ഫ്രീഡം ഫെസ്റ്റ്’ ഡിവിഷനുകളില്‍ ആവേശകരമായി

ദോഹ: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ നോര്‍ത്ത് സെന്‍ട്രല്‍ ഐസിഎഫിന്റെ മൂന്ന് ഡിവിഷന്‍ കേന്ദ്രങ്ങളിലും ആവേശഭരിതമായി നടന്നു.

ഉം സലാലില്‍ നടന്ന പരിപാടി ഖത്തര്‍ മാപ്പിള കലാ അക്കാദമി പ്രതിനിധി ഷഫീര്‍ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. മദീന ഖലീഫയില്‍ കെസിഎഫ് എഡ്യുക്കേഷന്‍ വിംഗ് ചെയര്‍മാന്‍ ഹാഫിള് ഉമറുല്‍ ഫാറൂഖ് സഖാഫിയും അല്‍ ഖോറിലെ നോര്‍ത്ത് സ്റ്റാര്‍ കിന്റര്‍ഗാര്‍ട്ടനില്‍ നടന്ന സെഷന്‍ ചെമ്പന്‍ ശംസുദ്ദീനും ഉദ്ഘാടനം നിര്‍വഹിച്ചു. സുഹൈല്‍ കുറ്റ്യാടി, ഹബീബ് അഹ്‌സനി, ശംസുദ്ദീന്‍ കജ, നൗഫല്‍ ലത്വീഫി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സന്ദേശ പ്രഭാഷണങ്ങള്‍ നടത്തി.

രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ പൂര്‍വ്വികര്‍ നടത്തിയ ത്യാഗങ്ങളെയും പോരാട്ടവീര്യങ്ങളെയും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകതയെ പ്രഭാഷകര്‍ ഊന്നിപ്പറഞ്ഞു. ഐക്യവും സഹകരണവുമെന്ന ആയുധങ്ങളോടെ മുന്നേറുമ്പോഴേ രാജ്യത്ത് ഉയര്‍ന്ന് വരുന്ന വര്‍ഗ്ഗീയതയും സാമ്പത്തിക അസമത്വവും ഇല്ലാതാക്കാന്‍ സാധിക്കൂ. അതുവഴി യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ ആത്മാവ് സാക്ഷാത്കരിക്കാമെന്ന സന്ദേശവും പരിപാടികളില്‍ കൈമാറി.

ഡിവിഷന്‍ ഐസിഎഫ് പ്രസിഡന്റുമാരായ സജീര്‍ സഖാഫി, സുലൈമാന്‍ സഖാഫി, മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ വിവിധയിടങ്ങളില്‍ പരിപാടികള്‍ നിയന്ത്രിച്ചു. ശൗക്കത്ത് സഖാഫി, സിദ്ദീഖ് ഹാജി, അബ്ദു റസാഖ് മുസ്ലിയാര്‍, ശംസുദ്ദീന്‍ അസ്ഹരി, ഐപി ഹമീദ്, ശംസുദ്ദീന്‍ അസ്ഹരി, അശ്‌റഫ് വെളിയങ്കോട്, ഹുസൈന്‍ വട്ടപ്പാറ, ഷാഫി ലത്വീഫി, നവാസ് സുലൈമാന്‍, റഊഫ് മാട്ടൂല്‍ എന്നിവര്‍ സംബന്ധിച്ചു. നജീബ് കാളാച്ചാല്‍ സ്വാഗതവും ശിഹാബുദ്ദീന്‍ നന്ദിയും അറിയിച്ചു.