Breaking News

ഖത്തര്‍ റെയിലിന്റെ രണ്ടാമത് ബാക് ടു സ്‌കൂള്‍ കാമ്പയിന്‍ ഇന്നു മുതല്‍

ദോഹ: ഖത്തര്‍ റെയില്‍വേസ് കമ്പനി (ഖത്തര്‍ റെയില്‍), ഖത്തറിലെ ഒരു കൂട്ടം സ്‌കൂള്‍ സപ്ലൈസ് ദാതാക്കളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് ബാക് ടു സ്‌കൂള്‍ കാമ്പയിന്‍ ഇന്നു മുതല്‍ സെപ്റ്റംബര്‍ 2 വരെ ദോഹ മെട്രോയിലെ സ്‌പോര്‍ട് സിറ്റി സ്റ്റേഷനില്‍ നടക്കും.
വര്‍ഷം മുഴുവനും മെട്രോ സ്റ്റേഷനുകളില്‍ പൊതുജനങ്ങള്‍ക്കായി ഖത്തര്‍ റെയില്‍ സംഘടിപ്പിക്കുന്ന ‘മെട്രോ ഇവന്റ്‌സ്’ പരമ്പരയുടെ ഭാഗമാണിത്.

മെട്രോ സ്റ്റേഷനുകളെ ഊര്‍ജ്ജസ്വലമായ ലക്ഷ്യസ്ഥാനങ്ങളായും അഭിവൃദ്ധി പ്രാപിക്കുന്ന സമൂഹങ്ങളായും മാറ്റുക, പൊതുജനങ്ങളുമായി സജീവമായ ഇടപെടല്‍ വളര്‍ത്തുക, പൊതു, സ്വകാര്യ മേഖല പങ്കാളികളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക, ദീര്‍ഘകാല തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയ്ക്കുള്ള കമ്പനിയുടെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണിത്.

പരിപാടിയുടെ ഭാഗമായി, പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം 4:00 മുതല്‍ രാത്രി 8:00 വരെയും വാരാന്ത്യങ്ങളില്‍ വൈകുന്നേരം 4:00 മുതല്‍ രാത്രി 9:00 വരെയും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നിരവധി പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.