Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖ്യൂ ഗെറ്റ് സംഘടിപ്പിക്കുന്ന ഖത്തര്‍ എന്‍ജീനിയേഴ്‌സ് സമ്മിറ്റ് ഒക്ടോബര്‍ 12 ന്

ദോഹ. തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളേജിന്റെ ഖത്തറിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഖ്യൂ ഗെറ്റ് സംഘടിപ്പിക്കുന്ന ഖത്തര്‍ എന്‍ജീനിയേഴ്‌സ് സമ്മിറ്റ് ഒക്ടോബര്‍ 12 ന്, വെസ്റ്റ് ബേയിലുള്ള ഹോട്ടല്‍ പുള്‍മാനില്‍ നടക്കും.
ഖത്തറിലെ ഇന്ത്യന്‍ അമ്പാസഡര്‍ വിപുല്‍ ആയിരിക്കും ഈ വര്‍ഷത്തെ ക്വസ്റ്റ് സമ്മിറ്റ് ഉല്‍ഘാടനം ചെയ്യും.

ഈ വര്‍ഷത്തെ ക്വസ്റ്റ് സമ്മിറ്റ് ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഇന്‍ പ്രൊജക്ട് മാനേജ്‌മെന്റ് ആന്റ് എഞ്ചിനിയറിംഗ് ‘ എന്ന വിഷയമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
വ്യത്യസ്ത മേഖലകളിലേ മാനേജ്‌മെന്റ് രംഗത്തും എഞ്ചിനിയറിംഗ് രംഗത്തുമുള്ള ആര്‍ട്ടി വിഷല്‍ ഇന്റലിജന്‍സിന്റെ ഉപയോഗവും സ്വാധീനവും ഇതിന്റെ ഭാഗമായി വിശദീകരിക്കപ്പെടും.
ഖത്തറിലെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമായി പ്രവര്‍ത്തിക്കുന്ന 400 ല്‍ പരം തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഖത്തറിലെ സംഘടനയാണ് ഖ്യൂ ഗെറ്റ്

Related Articles

Back to top button