Local News

‘ സ്വപ്നക്കൂട് ‘ ആദ്യ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം ഷാഫി പറമ്പില്‍ എംപി നിര്‍വഹിച്ചു

ദോഹ. ഇന്‍കാസ് – ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഉമ്മന്‍ ചാണ്ടിയുടെ നാമധേയത്തില്‍ കോഴിക്കോട് ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെയും അര്‍ഹതപ്പെട്ട ഓരോ കുടുംബത്തിന് ഉമ്മന്‍ ചാണ്ടി ഭവന പദ്ധതി പ്രകാരം സ്വപ്നക്കൂട് എന്ന പേരില്‍ വീട് വെച്ച് കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. ഈ പദ്ധതിയിലെ ആദ്യ ഭവനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡണ്ട് കൂടിയായ വ്യക്തിക്കും കുടുംബത്തിനും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മേപ്പയ്യൂരില്‍ ചാവട്ട് ആണ് പൂര്‍ത്തീകരിച്ചത്.
പ്രസ്തുത വീടിന്റെ താക്കോല്‍ കൈമാറ്റ കര്‍മ്മം ഓഗസ്റ്റ് 25 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട് ഷാഫിപറമ്പില്‍ എംപി നിര്‍വഹിച്ചു. ചടങ്ങിന് ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വിപിന്‍ പികെ മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു. അഡ്വ ടി സിദ്ദിഖ് എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുത്തു,ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.കെപിസിസി ജനറല്‍ സെക്രറ്ററി അഡ്വ പിഎം നിയാസ്,ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്‍,കെ എസ് യു മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത്,കെപിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ ഐ മൂസ,സത്യന്‍ കടിയങ്ങാട്,ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആര്‍ ഷഹീന്‍,കെഎസ് യു കോഴിക്കോട് ജില്ല പ്രസിഡണ്ട് വിടി സൂരജ് ,ഇന്‍കാസ് ഖത്തര്‍ അഡ്വസൈറി ബോര്‍ഡ് ചെയര്‍മാന്‍ സിദ്ദിഖ് പുറായില്‍,ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് മുഖ്യ രക്ഷാധികാരി അഷ്‌റഫ് വടകര,ഡിസിസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രറ്ററിമാരായ ഇ അശോകന്‍,രാജേഷ് കീഴരിയ്യൂര്‍,മേപ്പയ്യൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെപി രാമചന്ദ്രന്‍ മാസ്റ്റര്‍ ,മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പികെ അനീഷ് മാസ്റ്റര്‍,ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് മേപ്പയ്യൂര്‍ മണ്ഡലം പ്രസിഡണ്ട് അനുരാഗ് കെകെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് ചടങ്ങില്‍ സംസാരിച്ചു.

ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് വര്‍ക്കിങ് പ്രസിഡണ്ട് ഗഫൂര്‍ ബാലുശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ സെക്രറ്ററി സൗബിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു,ഇന്‍കാസ് ഖത്തര്‍ പേരാമ്പ്ര ജനറല്‍ സെക്രറ്ററി മുജീബ് കെപി നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിന് ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് നേതാക്കന്മാരായ ബാബു ഇരിങ്ങത്ത്,അമീര്‍ കെടി,ഹാരിസ് കൊയിലാണ്ടി,ഹബീബ് വട്ടോളി,സജീവന്‍ ഒടിയില്‍,ബാബു ചെറുവണ്ണൂര്‍,സജിത്ത് അബ്ദുള്ള ,ജാഫര്‍ നന്മണ്ട,ആരിഫ് പയന്തോങ്ങ്, അഫ്‌സല്‍ വാണിമേല്‍ ,രാമകൃഷ്ണന്‍ വട്ടങ്കണ്ടി, പാറക്കല്‍ മുഹമ്മദ്,ഷമീം കേളോത്ത്,സദ്ദാം,നിസാര്‍ ഫിദ,ഷമീര്‍ കൊടുവള്ളി,സജാദ് എലത്തൂര്‍ ,തുടങ്ങി ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ,ജില്ലാ,നിയോജകമണ്ഡലം ,കോണ്‍ഗ്രസ്സ് ,മണ്ഡലം,ബൂത്ത് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കന്മാരും ഭാരവാഹികളും നേതൃത്വം നല്‍കി.