Local News

നോര്‍ക്കാ കെയര്‍ ഇന്‍ഷുറന്‍സിന് സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം


ദോഹ. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച നോര്‍ക്കാ കെയര്‍ ഇന്‍ഷുറന്‍സിന് സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാമെന്ന് ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഓര്‍മിപ്പിച്ചു.

അപേക്ഷിക്കേണ്ടത് നോര്‍ക്ക ഐഡി നമ്പര്‍ ഉപയോഗിച്ചായതിനാല്‍ നോര്‍ക്കാ ഐഡി കാര്‍ഡിനായി വേഗത്തില്‍ അപേക്ഷിക്കണം. നോര്‍ക്കാ റൂട്‌സ് വെബ്‌സൈറ്റ് വഴി അപേക്ഷിച്ച് സാധാരണ നിലയില്‍ 14 ദിവസം കഴിഞ്ഞ് ഓണ്‍ലൈന്‍ വഴി നോര്‍ക്കാ ഐഡി പ്രിന്റ് ചെയ്ത് എടുക്കാവുന്നതാണ്.
ഇപ്പോള്‍ തന്നെ അപേക്ഷിച്ചാല്‍ പ്രയാസം കൂടാതെ ഐഡി ലഭിക്കാനും പിന്നീട് നോര്‍ക്കാ കെയര്‍ ഇന്‍ഷുറന്‍സിന് അപേക്ഷിക്കാനും സാധിക്കും.