Local News

മിലിപോള്‍ ഖത്തര്‍ കമ്മിറ്റി പ്രതിനിധി സംഘം അന്താരാഷ്ട്ര പ്രതിരോധ വ്യവസായ പ്രദര്‍ശനം സന്ദര്‍ശിച്ചു

ദോഹ. മിലിപോള്‍ ഖത്തര്‍ കമ്മിറ്റിയില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം തെക്കന്‍ പോളണ്ടിലെ കീല്‍സില്‍ നടന്ന അന്താരാഷ്ട്ര പ്രതിരോധ വ്യവസായ പ്രദര്‍ശനം സന്ദര്‍ശിച്ചു. മിലിപോള്‍ ഖത്തര്‍ 2026 ന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം

മിലിപോള്‍ ഖത്തര്‍ കമ്മിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ നാസര്‍ ബിന്‍ ഫഹദ് അല്‍ താനി, കമ്മിറ്റി അംഗം ലെഫ്റ്റനന്റ് കേണല്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹസ്സന്‍ അല്‍ താനി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. സുരക്ഷ, പ്രതിരോധം, പോലീസിംഗ് എന്നീ മേഖലകളിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും സംവിധാനങ്ങളും അവര്‍ അവലോകനം ചെയ്യുകയും മിലിപോള്‍ ഖത്തര്‍ 2026 ല്‍ പങ്കെടുക്കാന്‍ പ്രദര്‍ശന കമ്പനികളെ ക്ഷണിക്കുകയും ചെയ്തു.