അറേബ്യന്‍ ഭക്ഷ്യവിഭവങ്ങളുടെ രുചി നുകരാന്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ദോഹ ബൈത്ത് മറിയം ബ്രദേഴ്സ് റസ്റ്റോറന്റില്‍

ദോഹ. അറബ് വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ നുകരാന്‍ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരും മാധ്യമപ്രവര്‍ത്തകരും ദോഹയിലെ സൂക്ക് വാഖിഫിലെ പ്രമുഖ റസ്റ്റോറന്റായ ബൈത്ത് മറിയം ബ്രെദേര്‍സ് സന്ദര്‍ശിച്ചു. പ്രമുഖ എഴുത്തുകാരായ സുഭാഷ് ചന്ദ്രന് (മാതൃഭൂമി ), പ്രശസ്ത കവിയും പ്രഭാഷകനുമായ പി.എന്‍ ഗോപീകൃഷ്ണന്, പ്രമുഖ മാധ്യമപ്രവര്‍ത്തകരായ എം.വി നികേഷ് കുമാര്‍, ഷാനി പ്രഭാകരന്( മനോരമ ), ശരത് ചന്ദ്രന് (കൈരളി )എന്നിവരാണ് ഖത്തറിലെ സൂക്ക് വാഖിഫിലെ ബൈത്ത് മറിയം സന്ദര്‍ശിച്ചത് . ഖത്തര്‍ സംസ്കൃതിയുടെ സാഹിത്യോല്സവത്തില് പങ്കെടുക്കാന്‍ എത്തിയതായിരുന്നു അവര്‍. സംസ്കൃതി ഭാരവാഹികളായ സാബിത്ത് സഹീര്‍, ഷംസീര്‍ അരിക്കുളം, നോര്‍ക്ക ഡയറക്ടര്‍ സുധീര്‍ എന്നിവര്‍ അവരെ അനുഗമിച്ചു.അതിഥികളെ റസ്റ്റോറന്റ് ഡയറക്ടര്‍ പി.ടി മൊയ്തീന്‍കുട്ടിയും മാനേജര്‍ ഡി .ജമാല്‍, അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് റിജാസ് തൃത്താല എന്നിവരും ചേര്‍ന്ന് സ്വീകരിച്ചു.
ബൈത്ത് മറിയം റസ്റ്റോറന്റിന്റെ രുചിപ്പെരുമയെ കുറിച്ച് അറിഞ്ഞാണ് അവര്‍ സംസ്കൃതി ഭാരവാഹികളോടൊപ്പം ഇവിടെ എത്തിയത്. വൈവിധ്യമാര്‍ന്ന വിഭവങ്ങളിലൂടെ വിദേശികള്‍ക്കും സ്വദേശികള്‍ക്കുമിടയില്‍ എറെ പ്രചാരമുള്ള റസ്റ്റോറന്റാണ് ദോഹയിലെ സൂക്ക് വാഖിഫിലെ ബൈത്ത് മറിയം. തനതായ അറബ് വിഭവങ്ങളാണ് ബൈത്ത് മറിയമിന്റെ പ്രത്യേകത.

