Breaking News

കാനഡയിലെ പിടികിട്ടാപ്പുള്ളി ഖത്തറില്‍ അറസ്റ്റില്‍

ദോഹ: കാനഡയിലെ പിടികിട്ടാപ്പുള്ളി ഖത്തറില്‍ അറസ്റ്റില്‍ . കൊലപാതകം, കൊക്കെയ്ന്‍ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ മൂന്ന് വര്‍ഷമായി ഇന്റര്‍പോള്‍ തിരയുന്ന 38 കാരനായ റബീഹ് അല്‍ഖലീല്‍ ആണ് അറസ്റ്റിലായത്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തിലൂടെയാണ് അറസ്റ്റ് സാധ്യമായതെന്ന് ഇന്റര്‍പോള്‍ പറഞ്ഞു.