Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ചിത്ര നൃത്യം : ഖത്തറിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ പുതിയ അദ്ധ്യായം രചിച്ച് ജി.ആര്‍.സി.സി.

ദോഹ: അനുകരണങ്ങളില്‍ നിന്ന് അകന്ന്, തികച്ചും വ്യത്യസ്തമായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന ജി.ആര്‍.സി.സി.ഏറ്റവും പുതിയ ‘ചിത്ര നൃത്യം’ എന്ന സവിശേഷമായ നൃത്ത കലാ പരിശീലന ശില്‍പ്പശാല സമാപിച്ചു . ചിത്രകലയും നൃത്തവും സംയോജിപ്പിച്ചുകൊണ്ട്, കലാചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു ഏകദിന വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചത്.


വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രകലയുടെ പ്രാഥമിക പരിശീലനവും മത്സരത്തില്‍ വിജയിക്കുന്നതിനുള്ള സാങ്കേതികമായ ടിപ്‌സുകളും രോഷ്‌നി കൃഷ്ണന്‍ പരിചയപ്പെടുത്തിക്കൊടുത്തു , പരിമിത സമയത്തിനുള്ളില്‍ ചിത്രകലയെ മനോഹരവും മികവുറ്റതും ആക്കുന്നതിനുള്ള രഹസ്യങ്ങള്‍ അവര്‍ പങ്കുവെച്ചു. മുഖങ്ങള്‍ ശരിയായി വരയ്ക്കുന്നതിന് പ്രത്യേക ഷോര്‍ട്ട്കട്ടുകള്‍ ഉള്‍പ്പെടെയുള്ള കലാപഠന സാങ്കേതിക വിദ്യകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന രീതിയായി അവര്‍ അവതരിപ്പിച്ചു. ഈ ക്ലാസിലൂടെ രോഷ്‌നി ടീച്ചര്‍ വേഗത്തിലും സാങ്കേതികത്തികവിലും ചിത്രങ്ങള്‍ വരയ്ക്കുന്നതിനെക്കുറിച്ചും മത്സരത്തില്‍ അവയെ എങ്ങനെ സമ്മാനാര്‍ഹമാക്കുന്നുവെന്നും പരിചയപ്പെടുത്തി. നൂറു ദിന തുടര്‍ വര ചലഞ്ചില്‍ പങ്കെടുത്ത് അത് വിജയകരമായി പൂര്‍ത്തിയാക്കിയ ഖത്തറിലെ ആദ്യചിത്രകാരി കൂടിയാണ് രോഷ്‌നി ടീച്ചര്‍

നര്‍ത്തകിയും അധ്യാപികയുമായ കലാമണ്ഡലം ജയ ടീച്ചര്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സെമിക്ലാസിക്കല്‍ നൃത്തത്തിന്റെ പ്രാരംഭ ഘട്ടങ്ങളും മുദ്രകളും പദചലനങ്ങളും തന്റേതായ ഹ്രസ്വമാര്‍ഗ്ഗങ്ങളിലൂടെ കുരുന്നുകാലിലേക്ക് സന്നിവേശിപ്പിച്ചു.

നിറച്ചാര്‍ത്തുകളും അനുഭവങ്ങളും സാങ്കേതികതയും കുരുന്നുകളുടെ വിരലുകളിലൂടെ യാഥാര്‍ത്ഥ്യമായപ്പോള്‍, ഓരോ വരകളും കവിതകളായി, ഓരോ സ്വപ്നങ്ങളായി. തൂവല്‍ മുളച്ച് അനന്തമായ കലയുടെ ആകാശത്തേക്ക് ചിറക് വിരിച്ച ഈ കുട്ടികളുടെ പ്രകടനം ഖത്തറിന്റെ സാംസ്‌കാരിക ഹൃദയത്തില്‍ ഒരു പുതു താളം സൃഷ്ടിച്ചു. വ്യത്യസ്തമായ ഓര്‍മ്മകളുടെ സുവര്‍ണ്ണ താളില്‍ കൊത്തിവെച്ച പേരാണ് ജി.ആര്‍.സി.സി. എന്ന് ഒരിക്കല്‍ക്കൂടി ഈ പരിപാടി തെളിയിച്ചു.

അനന്തമായ കലയുടെ ആകാശത്തേക്ക് ചിറകുവിരിച്ച കുരുന്നുകള്‍ വ്യത്യസ്തതയുടെയും സാങ്കേതികയുടെയും ചിത്ര നൃത്ത ലോകത്തിന്റെ അനന്തതയിലേക്ക് പതിയെ കാലെടുത്ത് വയ്ക്കുകയായിരുന്നു. തുടര്‍ പഠനങ്ങളും ഇത് പോലെ തികച്ചും സൗജന്യമായ ശില്പശാലകളും തുടര്‍ന്നും ജി.ആര്‍.സി.സിയുടെ ഭാഗത്തു നിന്ന് ഉണ്ടാകും എന്ന് സംഘാടക സമിതി അറിയിച്ചു.

കുരുന്നുകളുടെ വിരലുകളിലൂടെ സാങ്കേതികതയുടെ പിന്‍ബലത്തില്‍ നിറച്ചാര്‍ത്തുകളും അനുഭവങ്ങളും യാഥാര്‍ത്ഥ്യമായപ്പോള്‍ ഓരോ വരകളും കവിതകളായി രൂപാന്തരപ്പെട്ടു. കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് തൂവല്‍ മുളച്ച്, അത് അനന്തമായ കലയുടെ ആകാശത്തേക്ക് ചിറക് വിരിക്കുന്ന കാഴ്ചയാണ് സദസ്സ് കണ്ടത്. നൃത്തതാളങ്ങള്‍ പുഴയുടെ ഓളങ്ങള്‍ പോലെ ഒഴുകി നീങ്ങുകയും, പുതിയ കഥകള്‍ നെയ്യുകയും ചെയ്തതിലൂടെ ഖത്തറിന്റെ സാംസ്‌കാരിക ഹൃദയത്തില്‍ ഒരു പുതു താളം സൃഷ്ടിക്കപ്പെട്ടു. അവരുടെ കണ്ണുകളില്‍ നക്ഷത്രവര്‍ണ്ണങ്ങളില്‍ തിളങ്ങിയ കൗതുകങ്ങളുടെയും പുതുമകളുടെയും നിറശോഭ സദസ്സിന് നവ്യാനുഭവമായി. കുട്ടികളുടെ നിഷ്‌കളങ്കമായ ചിരി ഇന്നലത്തെ സായാഹ്നത്തെ വര്‍ണ്ണാഭമാക്കി.

ഗുരുക്കന്മാര്‍ തങ്ങളുടെ സമ്പന്നമായ കലാസപര്യയാണ് ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കിയത്. ഇത് കേവലം ഒരു കലാ പഠന ക്ലാസ്സ് മാത്രമല്ല, കാലത്തിലൂടെ പ്രതിധ്വനിക്കുന്ന വ്യത്യസ്തമായ കലയുടെ ഓര്‍മ്മകുറിപ്പുകളായി മാറി. വര്‍ണ്ണം നിറഞ്ഞൊഴുകിയും, നൃത്തം കവിഞ്ഞൊഴുകിയും, സംഘാടകരും കലാകാരന്മാരും ഒരുമിച്ചൊഴുകിയത് ഒരു പുതിയ അധ്യായം രചിക്കുവാനായിരുന്നു. ഈ സംരംഭത്തിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ആത്മതേജസ്സാണ് ഓരോ വരയിലും ചുവടിലും പ്രതിഫലിച്ചത്.

സദസ്സിനെ കയ്യിലെടുത്ത് അതിഥികളായെത്തിയ ഡോ. അമാനുല്ല വടക്കാങ്ങരയും അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയും ചടങ്ങിന് മാറ്റുകൂട്ടി.

വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച സംഘാടകര്‍ക്കും, പിന്നണിയില്‍ സജീവമായിരുന്ന എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി പറഞ്ഞു.
വിജയശില്പികളായി പ്രവര്‍ത്തിച്ച രമേശ് , ആദര്‍ശ്, വിനേഷ് , ശിവന്‍ കോവൂര്‍ , ഐന്‍സ്റ്റീന്‍, മിഥുന്‍, സുബൈര്‍ പാണ്ഡവത്ത് , ചന്ദ്രന്‍ , റാഫി പുറക്കാട്ടില്‍, റസീന, നീതു വിപിന്‍ കോര്‍ഡിനേഷന്‍ / രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രദീപ് എം.എന്‍ , പേര് എടുത്ത് പറയാന്‍ വിട്ട് പോയ എല്ലാവര്‍ക്കും, കൂടെ നിന്ന് പൂര്‍ണ്ണ പിന്തുണ നല്‍കിയ എല്ലാ രക്ഷിതാക്കള്‍ക്കും ജി.ആര്‍.സി.സി.യുടെ ആദരവും നന്ദിയും സഘാടകര്‍ അറിയിച്ചു.

പരിപാടിയില്‍ പങ്കെടുത്ത തെരഞ്ഞെടുത്ത രക്ഷിതാക്കള്‍ക്ക് ഡോ. അമാനുല്ല വടക്കാങ്ങര എഴുതിയ വിജയമന്ത്രങ്ങള്‍ എന്ന പുസ്തകം സമ്മാനിച്ചു. കൂടാതെ സര്‍ട്ടിഫിക്കറ്റും ക്യാമ്പ് ഐ .ഡി കാര്‍ഡുകളും നല്‍കി.

Related Articles

Back to top button