Local News

ചാലിയാര്‍ ഉത്സവം 2025 നവംബര്‍ 21ന് നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍

ദോഹ: ചാലിയാര്‍ ദോഹയുടെ പത്താം വാര്‍ഷികാഘോഷമായ ”ചാലിയാര്‍ ഉത്സവം 2025” നവംബര്‍ 21-ന് ദോഹയിലെ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ചാലിയാര്‍ നദീതീരത്തെ 24 പഞ്ചായത്തുകളില്‍ നിന്നുള്ള അംഗങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് ആഘോഷിക്കുന്ന ഈ ഉത്സവം, 24 പഞ്ചായത്തുകളുടെയും അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും, ഓരോ പഞ്ചായത്തും മലബാറിന്റെ സമ്പന്നമായ പരമ്പരാഗത കലാസാംസ്‌കാരിക പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പ് ഇവന്റുകള്‍ അവതരിപ്പിച്ചു കൊണ്ട് ചാലിയാര്‍ ദോഹയുടെ പത്ത് വര്‍ഷത്തെ യാത്രയുടെ ഉച്ചകോടിയായി ഈ ഉത്സവത്തെ മാറ്റുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവിധ പഞ്ചായത്തു പതിനിധികളും സബ്കമ്മിറ്റി മെമ്പര്‍മാരും പങ്കെടുത്ത സംഘാടക സമിതി യോഗത്തില്‍ ചാലിയാര്‍ ദോഹ ജനറല്‍ സെക്രട്ടറി സാബിഖ്സ്സലാം എടവണ്ണ സ്വാഗതവും പ്രസിഡന്റ് സി ടി സിദ്ദിഖ് ചെറുവാടി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ചാലിയാര്‍ ദോഹയുടെ പത്താം വാര്‍ഷിക ആഘോഷമായ ”ചാലിയാര്‍ ഉത്സവം 2025 പോസ്റ്റര്‍,ചാലിയാര്‍ ഉത്സവകമ്മിറ്റി ചെയര്‍മാന്‍ വി സി മഷൂദ് തിരുത്തിയാട് പ്രകാശനം ചെയ്തു .
ട്രഷറര്‍ അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍ നന്ദിയും പറഞ്ഞു

പ്രോഗ്രാമില്‍ ചാലിയാര്‍ ഉത്സവ കമ്മിറ്റി വൈസ് ചെയര്‍മാന്‍മാരായ സിദ്ദിഖ് വാഴക്കാട്, സമീല്‍ അബ്ദുല്‍ വാഹിദ്,
രക്ഷാധികാരികളായ നൗഫല്‍ കട്ടയാട്ട്, മനാഫ് എടവണ്ണ, വിവിധ സബ് കമ്മിറ്റികള്‍ക്ക് വേണ്ടി അക്ബര്‍ വാഴക്കാട്,
ഡോക്ടര്‍ ഷഫീഖ് താപ്പി, ലെയിസ് കുനിയില്‍, ബുജൈര്‍ മൂര്‍ക്കനാട്, സജാസ് കടലുണ്ടി, ഷാജി പി സി , പി സി അബ്ദുറഹിമാന്‍, ചീക്കോട് മുജീബ് , അഷ്‌റഫ് മമ്പാട്,
സലീം റോസ് എടവണ്ണ,ഹനീഫ ചാലിയം, റൗഫ് ബേപ്പൂര്‍, ആസിഫ് കക്കോവ്, അസീസ് പുറായില്‍, ജുനൈസ് കുനിയില്‍, സുബൈര്‍ പന്തീരങ്കാവ്, മുഹ്‌സിന സമീല്‍, ഷാന നസ്രിന്‍, ഫെബി ബേപ്പൂര്‍ എന്നിവര്‍ സംസാരിച്ചു