Local News

സുസ്ഥിര സമ്പദ് വ്യവസ്ഥക്ക് പൊതു-സ്വകാര്യ പങ്കാളിത്തം അനിവാര്യം : ഡോ. ശശി തരൂര്‍

ദോഹ: സുസ്ഥിര സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തുന്നതില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പങ്ക് നിര്‍ ണായകമാണെന്ന് ഡോ. ശശി തരൂര്‍ എം പി അഭിപ്രായപ്പെട്ടു. കമ്മ്യൂണിറ്റി അധിഷ്ഠിത വളര്‍ച്ച എന്ന ആശയം ഇക്കാലത്ത് വളരെ പ്രസക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്‍എജി ഹോള്‍ഡിങ്സിന്റെ നേതൃത്വത്തില്‍ ‘ഒരുമിച്ച് നാളെയെ നിര്‍മ്മിക്കാം”എന്ന പ്രമേയത്തില്‍ നടത്തിയ കോണ്‍ക്ലേവില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കോണ്‍ക്ലേവില്‍ യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളില്‍ ഒന്നായ ആര്‍ എ ജി ടവര്‍ അനാച്ഛാദനം ചെയ്തു.

സംരംഭകത്വത്തിന്റെയും കമ്മ്യൂണിറ്റി സഹകരണത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നതിനാണ് പുതിയ ബിസിനസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയതെന്ന് ആര്‍ എ ജി ഹോള്‍ഡിംഗ്സ് സിഇഒ റസ്സല്‍ അഹമ്മദ് പറഞ്ഞു.

ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കീഴിലെ ഹംദാന്‍ ഇന്നൊവേഷന്‍ ഇന്‍കുബേറ്റര്‍ വഴി ഔദ്യോഗിക അംഗീകാരമുള്ള സ്ഥാപനമാണ് ആര്‍ എ ജി ഹോള്‍ഡിംഗ്സ്.

ആര്‍എജി ടവര്‍ ഒരു ബിസിനസ് സെന്ററര്‍ എന്നതിലുപരി യുഎഇയിലും അനുബന്ധ മേഖലകളിലും സംരംഭകരെ പിന്തുണയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇടമാണെന്നെന്നും സിഇഒ റസ്സല്‍ അഹമ്മദ് ചൂണ്ടിക്കാട്ടി.

ആഗോളതലത്തില്‍ 3,500-ല്‍ അധികം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്ന ആര്‍ എ ജിയുടെ നേതൃത്വത്തില്‍ ദുബായിലെ തന്ത്രപ്രധാന മേഖലകളിലായി 350,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രീമിയം ബിസിനസ് വര്‍ക്ക് സ്പെയ്സുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആര്‍ എ ജി പിന്തുണ നല്‍കുന്നുണ്ട്.

ദുബായിലെ സംരംഭകര്‍ക്കായി നെറ്റ്വര്‍ക്കിംഗ്, പഠനം, പങ്കാളിത്ത അവസരങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ആര്‍ എ ജി ക്ലബ് കോണ്‍ക്ലേവില്‍ ലോഞ്ച് ചെയ്തു. ഹലാല്‍ ജേര്‍ണി ആപ്പിലുള്ള ആര്‍ എ ജി എയ്ഞ്ചല്‍ നിക്ഷേപ പ്രഖ്യാപനവും ആര്‍ എ ജി ഐഡിയ എച്ച്ക്യു സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് പ്രഖ്യാപനവും പരിപാടിയുടെ ഭാഗമായി നടന്നു.

ആര്‍എജി ഫാന്‍ ക്ലബ് ആസ്ഥാനം പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക് ഉദ്ഘാടനം ചെയ്തു.