ഗ്രാഫിറ്റേര്‍സ് ക്രിയേറ്റീവ് കമ്പനി സംഘടിപ്പിക്കുന്ന ഫീസ്റ്റ് ആന്റ് ബീറ്റ്‌സ് ലൈഫ് സ്റ്റൈല്‍ ഫെസ്റ്റിവല്‍ സീസണ്‍ 2 ഡിസംബര്‍ 30 മുതല്‍ ജനുവരി 3 വരെ

ദോഹ. ഗ്രാഫിറ്റേര്‍സ് ക്രിയേറ്റീവ് കമ്പനി സംഘടിപ്പിക്കുന്ന ഫീസ്റ്റ് ആന്റ് ബീറ്റ്‌സ് ലൈഫ് സ്റ്റൈല്‍ ഫെസ്റ്റിവല്‍ സീസണ്‍ 2 ഡിസംബര്‍ 30 മുതല്‍ ജനുവരി 3 വരെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിത്യവും ഉച്ചക്ക് 12 മണി മുതല്‍ രാത്രി 12മണിവരെയായിരിക്കും ഫെസ്റ്റിവല്‍ നടക്കുക.
സംസ്‌കാരവും വിനോദവും കമ്മ്യൂണിറ്റിയും ഒരുമിക്കുന്ന ആഘോഷമാകും ഫീസ്റ്റ് ആന്റ് ബീറ്റ്‌സ് ലൈഫ് സ്റ്റൈല്‍ ഫെസ്റ്റിവല്‍.
ഖത്തറിലെ പ്രാദേശിക ബ്രാന്‍ഡുകളുടെ പ്രദര്‍ശനവും മേഖലയില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ നിന്നുമുള്ള കലാകാരന്മാരുടെ പ്രകടനങ്ങള്‍ ആഘോഷത്തിന് മാറ്റുകൂട്ടും.
10 റിയാലായിരിക്കും ഒരു ദിവസത്തേക്കുള്ള പ്രവേശന ചാര്‍ജ്. 5 ദിവസത്തേക്ക് 30 റിയാല്‍ മതിയാകും.
ഫീസ്റ്റ് ആന്റ് ബീറ്റ്‌സ് പാര്‍ട്ണര്‍ അശ്കര്‍ അക്കു, സ്‌പെഷ്യല്‍ ഗസ്റ്റ് റിയാസ് വിലടപുറവും ചേര്‍ന്ന് പരിപാടിയുടെ ഒഫീഷ്യല്‍ ലോഗോ അനാച്ഛാദനം ചെയ്തു.
ഹാഷിര്‍ കെ കെ (സിഎഫ്ഒ),ഫാരിസ് അഹമ്മദ് (ചീഫ് ഓഫ് മാര്‍ക്കറ്റിംഗ്), റാഷിദ് മുഹമ്മദ് (സെയില്‍സ് മാനേജര്‍), മുഹമ്മദ് സാലിഹ് (എംഡി – ഗ്രാഫിറ്റേഴ്‌സ്), ഫസല്‍ കെകെസി (ഇവന്റ് ജനറല്‍ മാനേജര്‍), അന്‍വര്‍ മൂസ (മീഡിയ മാനേജര്‍) റിയാസ് വിളാടപുരം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.