Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് പത്ത് കോവിഡ് മരണം. ഇന്ന് 705 രോഗികള്‍, 1548 രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് പത്ത് കോവിഡ് മരണം. ഇതാദ്യമായാണ് ഇത്രയുമധികമാളുകള്‍ ഒറ്റ ദിവസം മരണപ്പെടുന്നത്. രോഗികള്‍ കുറഞ്ഞുവെന്നതും രോഗമുക്തര്‍ ഗണ്യമായി വര്‍ദ്ധിച്ചുവെന്നതും ആശ്വാസകരമാണ്.  ആശുപത്രി കേസുകളിലും ഐ.സി.യു അഡ്മിഷനിലും കുറവുണ്ട്

10 പേരാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലായിരുന്ന 41, 42, 47, 48, 51. 56, 66, 68, 76,80 പ്രായമുള്ള 10 പേരാണ് മരണപ്പെട്ടത്. ഇതൊടെ മൊത്തം മരണ സംഖ്യ 428 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 10132 പരിശോധനകളില്‍ 202 യാത്രക്കാരടക്കം 705 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1548 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 20251 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 79 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1084 ആയി. 22 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 431 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

ഖത്തറില്‍ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. പതിനാല് ലക്ഷത്തിലേറെ ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്. ആഴ്ച തോറും ഒന്നേമുക്കാല്‍ ലക്ഷത്തോളം ഡോസുകള്‍ നല്‍കുന്നുണ്ട്.

Related Articles

Back to top button