സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്റര്‍ ഇരുപത്തിമൂന്നാം വാര്‍ഷികം ഡിസംബര്‍ 5 നു ഡിപിഎസ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍

ദോഹ. കഴിഞ്ഞ 23 വര്‍ഷമായി ഖത്തറിന്റെ കലാ സാംസ്‌കാരിക രംഗത്ത് പ്രശസ്ത സേവനം നടത്തിക്കൊണ്ടിരിക്കുന്ന സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്റര്‍ ഇരുപത്തിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു.
ഡിസംബര്‍ 5 നു ഡിപിഎസ് ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍ നടക്കുന്ന പരിപാടികളില്‍ 260 ല്‍ പരം സ്‌കില്‍സ് ലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
കരാട്ടെ,ക്ലാസിക്കല്‍ ഡാന്‍സ്, ശാസ്ത്രീയ സംഗീതം, ലളിതസംഗീതം, ഉപകരണസംഗീതം, കഥക്,സുംബാ, സിനിമാറ്റിക് ഡാന്‍സ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം തുടങ്ങി വിവിധ പരിപാടികള്‍ അവതരിപ്പിക്കപ്പെടുന്നു. മികച്ച അധ്യാപകരുടെ പരിശീലനത്തിലൂടെ രാജ്യത്തിനകത്തും പുറത്തുമായി നടത്തി വരുന്ന വിവിധ കലാമത്സരങ്ങളില്‍ മികവുറ്റ കലാ പ്രകടനങ്ങള്‍ കാഴ്ച വെക്കുന്നതിനും സമ്മാനാര്‍ഹരാവുന്നതിനും സ്‌കില്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നുണ്ട്.
യുനെസ്‌കോ അംഗീകൃതമായ ഇന്റര്‍നാഷണല്‍ ഡാന്‍സ് & മ്യൂസിക് കൌണ്‍സില്‍ അംഗത്വം കൂടാതെ ഇന്ത്യന്‍ ഗവണ്മെന്റ് നു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് സേവക് സമാജ്, മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഖില ഭാരതഗന്ധര്‍വ്വ
മഹാ വിദ്യാലയം എന്നിവയുടെ അഫീലിയേഷന്‍ ലഭിച്ചതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കു ഭാരതനാട്യം, കഥക്, കര്‍ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം ചിത്ര രചന, തബല എന്നി കലാ വിഷയങ്ങളില്‍ ഡിപ്ലോമയ്ക്കു
തതുല്യമായ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും കഴിയുന്ന ഖത്തറിലെ ഏക സ്ഥാപനമാണ് സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്റര്‍.
സെന്‍സൈ ഷിഹാബുദീന്‍ മേധാവിയായിട്ടുള്ള സ്‌കില്‍സിലെ
കരാട്ടെ വിഭാഗം 2002 മുതല്‍ പ്രവര്‍ത്തിക്കുന്നു. അഞ്ചു അധ്യാപകരുള്ള കരാട്ടെ വിഭാഗത്തിന് ഖത്തര്‍ കരാട്ടെ ഫെഡറേഷന്‍ അംഗീകാരമുണ്ട്. കുടാതെ
ജപ്പാന്‍ ഷോട്ടോക്കാന്‍ കരാട്ടെ അസോസിയേഷന്റെ ഖത്തറിലെ ഹെഡ്
ക്വാര്‍ട്ടേഴ്സ് കൂടിയാണ് സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്റര്‍.
ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് വിവിധ മെഡലുകള്‍
കരസ്തമാക്കാന്‍ സ്‌കില്‍ലസിലെ കരാട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ലണ്ടന്‍ ട്രിനിറ്റി കോളേജിന്റെ അംഗീകാരം ലഭിച്ചത് വഴി പിയാനോ,കീബോര്‍ഡ്,
ഗിറ്റാര്‍, വയലിന്‍, ഡ്രംസ് എന്നീ ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് വിഷയങ്ങളിലും
പരീക്ഷകള്‍ നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന്
സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ പി.എന്‍.ബാബുരാജന്‍ വിശദീകരിച്ചു.
ഖത്തറിലെ പ്രവാസലോകത്ത് ഏറ്റവും മികച്ച രീതിയില്‍ സംവിധാനം ചെയ്ത സ്ഥാപനങ്ങളിലാണ് സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളവരാണ് സ്‌കില്‍സ് ലെ അധ്യാപകര്‍ കൂടാതെ അവരുടെ പ്രവര്‍ത്തി പരിചയവും. സ്ഥാപനം തുടങ്ങിയ കാലം മുതലുള്ള അധ്യാപകര്‍ സ്ഥാപനത്തിന്റെ മുതല്‍ കൂട്ടാണ്.
ഡിസംബര്‍ 1നു 23 ആം വാര്‍ഷിക ആഘോഷങ്ങളുടെ ഔദ്യോഗികമായിട്ടുള്ള ഉത്ഘാടനം ഇന്ത്യന്‍ അംബാസ്സഡര്‍ നിര്‍വഹിക്കും.
ഡിസംബര്‍ 5നു വക്രയിലെ ഉജട മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍വെച്ച് വൈകീട്ട് 4 മണി മുതല്‍ സംഘടിപ്പിക്കുന്ന സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററിന്റെ 23 ആം വാര്‍ഷിക ആഘോഷങ്ങളില്‍ ഖത്തറിലെ വിവിധ
മന്ത്രാലയങ്ങളിലെയും ഇന്ത്യന്‍ എംബസിയിലെയും പ്രമുഖരായ വ്യക്തികള്‍ പങ്കെടുക്കും. നാലുമണി മുതല്‍ ഒന്നാം പാര്‍ട്ടില്‍ വിവിധ സംഗീത വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടികളും 7 മണിമുതല്‍ സെക്കന്റ് പാര്‍ട്ടില്‍ ന്യത്ത വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ന്യത്ത പരിപാടികളും അരങ്ങേറും.
ഫാദര്‍ ഡോക്ടര്‍ പോള്‍ പൂവ്വത്തിങ്കല്‍, ഡയറക്ടര്‍, ചേതന നാഷണല്‍ ഇന്‍സ്റ്റിടൂറ്റ് ഓഫ് വോക്കോളജി, പാടുംപാതിരി, ചേതന മ്യുസ്സിക് അക്കാദമി ത്യശൂര്‍, ഗായത്രി കരുണാകര മേനോന്‍, ഗ്രാമി അവാര്‍ഡ് നോമിനി (2025), വേസ്റ്റേണ് മ്യുസ്സിക് കമ്പോസര്‍, മ്യുസ്സിക് റൈറ്റര്‍ ബിരുദധാരി ബേര്‍ക്കളീ കോളേജ് ഓഫ് മ്യുസ്സിക് , വൈഭവ് എ താണ്ടലെ, കൗണ്‍സിലര്‍, ഹെഡ് ഓഫ് ചാന്‍സറി, കോണ്‍സുലര്‍ തുടങ്ങിയവര്‍ അതിഥികളാകും.