Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സംസ്‌കൃതി ‘നിയമസഹായ വേദി’ പ്രവര്‍ത്തനം ആരംഭിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് വേണ്ടി സംസ്‌കൃതി ‘നിയമസഹായ വേദി’ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്‌കൃതി ഓഫീസില്‍ നടന്ന ഉത്ഘാടന യോഗത്തിന് സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഉത്ഘാടനം നിര്‍വഹിച്ചു. കേരള പ്രവാസി ക്ഷേമബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, അഡ്വ അബൂബക്കര്‍ ഇ എ, അഡ്വ. മഹേഷ് വിജയകൃഷ്ണന്‍, അഡ്വ. നിഷാദ് മുഹമ്മദ് എസ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അഡ്വ ജാഫര്‍ ഖാന്‍ എം നിയമസഹായ വേദിയുടെ പ്രവര്‍ത്തങ്ങള്‍ വിവരിച്ചുകൊണ്ട് സംസാരിച്ചു. സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗങ്ങളും മേഖലാ കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

നിയമസഹായ വേദിയുടെ സേവനം മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ [email protected] എന്ന ഇമെയില്‍ വഴി ബന്ധപ്പെടാന്‍ സംഘടകര്‍ അറിയിച്ചു. നിയമസഹായ വേദിയുടെ അഭിഭാഷക പാനലില്‍ അഡ്വ. ജാഫര്‍ ഖാന്‍. എം, അഡ്വ. അബൂബക്കര്‍ ഇ എ, അഡ്വ. നാസിന നാസര്‍, അഡ്വ. നിഷാദ് മുഹമ്മദ് എസ്, അഡ്വ. മഹേഷ് വിജയകൃഷ്ണന്‍ എന്നിവരാണ് ഉള്ളത്. ചടങ്ങില്‍ സംസ്‌കൃതി നിയമസഹായ വേദി കണ്‍വീനര്‍ കൂടിയായ സംസ്‌കൃതി സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതവും അഡ്വ. നാസിന നാസര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button