Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ആഗോള സാമൂഹിക പുരോഗതി സൂചികയില്‍ മെന മേഖലയില്‍ ഖത്തര്‍ മൂന്നാം സ്ഥാനത്ത്

ദോഹ: 2025 ലെ ആള്‍ട്ടി ഗ്ലോബല്‍ സോഷ്യല്‍ പ്രോഗ്രസ് ഇന്‍ഡക്‌സില്‍ സാമൂഹിക പുരോഗതിയില്‍ ഖത്തര്‍ മെന മേഖലയില്‍ മൂന്നാം സ്ഥാനത്തും ആഗോളാടിസ്ഥാനത്തില്‍ അമ്പതാമത് സ്ഥാനത്തുമെത്തി. ലോകത്തിലെ 170 വിലയിരുത്തപ്പെട്ട രാജ്യങ്ങളില്‍ ടയര്‍ 2 ല്‍ സ്ഥാനം നേടിയാണ് ഖത്തര്‍ നില മെച്ചപ്പെടുത്തിയത്.

100 ല്‍ 73.19 സ്‌കോറുമായി, മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഖത്തര്‍ മൂന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 50-ാം സ്ഥാനത്തും എത്തിയത് താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സുസ്ഥിരമായ പ്രതിബദ്ധത പ്രകടമാക്കുന്നതാണ് .

Related Articles

Back to top button