Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പ്രവാസികള്‍ വേഗത്തില്‍ വോട്ടര്‍മാരാവുക: അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

വോട്ടേര്‍സ് ലിസ്റ്റില്‍ പ്രവാസികളുടെ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയുടെ ശ്രദ്ധേയമായ കുറിപ്പ്

കേരളത്തില്‍ എസ്‌ഐആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണല്ലോ.
ഈ അവസരത്തില്‍ പല പ്രവാസികളും വോട്ടര്‍മാരാകാന്‍ ആഗ്രഹിക്കുന്നവരാണ്.
ഇക്കാര്യവുമായി ബന്ധപ്പെട്ട് ആദ്യമേ വ്യക്തമാക്കേണ്ട പ്രധാന കാര്യം പ്രവാസികള്‍ തീര്‍ച്ചയായും പ്രവാസി വോട്ടര്‍മാരായി മാത്രം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അതായത് നാട്ടിലെ താമസക്കാരായ വോട്ടര്‍മാരുടെ ലിസ്റ്റില്‍ അല്ല പ്രവാസികള്‍ ഉള്‍പ്പെടേണ്ടത്. പകരം പ്രവാസികളെ പ്രത്യേക കാറ്റഗറിയായ ഓവര്‍സീസ് വോട്ടര്‍ എന്ന കാറ്റഗറിയില്‍ ഉള്‍പ്പെട്ട് ബന്ധപ്പെട്ട വോട്ടര്‍ പട്ടികയില്‍ പ്രത്യേകമായി തന്നെ രേഖപ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ നാട്ടില്‍ നിലവില്‍ സാധാരണ താമസക്കാരുടെ പട്ടികയിലാണ് നിലവിലുള്ളത് എന്നുണ്ടെങ്കില്‍ അവരും പ്രവാസി വോട്ടര്‍മാരായി പ്രത്യേക രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഓര്‍മിപ്പിക്കുന്നു.
പ്രവാസി വോട്ടര്‍മാരായി ചേരുന്നതിന് നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലില്‍ കയറി ഫോറം നമ്പര്‍ 6അ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുകയും സമര്‍പ്പിക്കുന്ന സമയത്ത് ലഭിക്കുന്ന അക്‌നോളജ്‌മെന്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് കോപ്പി, ഖത്തര്‍ ഐഡി കാര്‍ഡിന് കോപ്പി എന്നിവ താലൂക്ക് ഓഫീസുകളില്‍ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഋഞഛ ക്ക് പോസ്റ്റില്‍ വഴി എത്തിക്കുക. ഇങ്ങനെ അപേക്ഷ നല്‍കിയാല്‍ ബന്ധപ്പെട്ട ബി.എല്‍ ഓ മാര്‍ നമ്മുടെ താമസസ്ഥലത്ത് അന്വേഷണം നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍ ആയി മാറാവുന്നതാണ്.

അവധിയില്‍ ഉള്ളവര്‍ക്ക് എളുപ്പം

ഇപ്പോള്‍ നാട്ടില്‍ അവധിയിലുള്ള ആളുകള്‍ക്ക് ഒറിജിനല്‍ പാസ്‌പോര്‍ട്ട് ഖത്തര്‍ ഐഡി എന്നിവയുമായി ഋഞഛ യെ സമീപിച്ചാല്‍ എളുപ്പത്തില്‍ വോട്ടര്‍ ആവാന്‍ സാധിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പ്രത്യേകം വോട്ടര്‍ ആകേണ്ടതുണ്ട്
മേല്‍ വിവരിച്ച പ്രകാരമുള്ള വോട്ട് നിയമസഭ / ലോകസഭ എന്നിവിടങ്ങളിലേക്കുള്ള വോട്ട് മാത്രമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടിന് കേരള സംസ്ഥാന ഇലക്ഷന്‍ കമ്മീഷണറുടെ വെബ്‌സൈറ്റ് വഴി പ്രത്യേകം തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇത് പലരും ചെയ്യാറില്ല. അതിനാല്‍ തന്നെ നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവാസി വോട്ടര്‍മാര്‍ 3000 ത്തോളം പേര്‍ മാത്രമാണ്. നിയമസഭ ലോകസഭ എന്നിവിടങ്ങളിലേക്ക് 90000 പേരാണ് പ്രവാസി വോട്ടര്‍മാരായി ഉള്ളത്. ഈ രണ്ടു സംവിധാനങ്ങളിലെയും പ്രകടമായ വ്യത്യാസത്തിന് കാരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ബോധ്യം നമുക്കില്ലാത്തതാണ്.

പ്രത്യേകം ശ്രദ്ധിക്കുക
എല്ലാ പ്രവാസികളും പ്രവാസി വോട്ടര്‍മാര്‍ ആവാന്‍ അപേക്ഷ സമര്‍പ്പിക്കുക. വോട്ടര്‍ പട്ടികയില്‍ പേരുണ്ടാവുന്നത് നമുക്ക് പല നിയമങ്ങള്‍ പ്രകാരവും ഏറെ നല്ലതാണ്. പ്രത്യേകിച്ച് വിദേശരാജ്യങ്ങളില്‍ കാലങ്ങളായി താമസിക്കേണ്ടി വരുന്നവരുടെ കാര്യത്തില്‍.
നിലവില്‍ പ്രവാസി വോട്ടര്‍ ആയി ആരുടെയെങ്കിലും വോട്ട് ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ആക്ഷേപം സമര്‍പ്പിക്കാനുള്ള സമയം കൂടെയാണ് ഇപ്പോള്‍.

എസ് ഐ ആര്‍ നെ കുറിച്ചുള്ള ആരവങ്ങള്‍ തല്‍ക്കാലം ശമിക്കുമ്പോള്‍ സുഷുപ്തിയില്‍ ആവാതിരിക്കട്ടെ പ്രവാസി സമൂഹം.

Related Articles

Back to top button