മിസ്റ്റര്‍ യൂണിവേഴ്സ് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെന്‍സ് ഫിസിക് വിഭാഗത്തില്‍ പ്രൊ കാര്‍ഡ് ജേതാവായി ഖത്തര്‍ പ്രവാസി നൗഫല്‍

ദോഹ :ഖത്തര്‍ പ്രവാസിയും തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയുമായ നൗഫല്‍ ഡല്‍ഹി താല്കട്ടൂര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മിസ്റ്റര്‍ യൂണിവേഴ്സ് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെന്‍സ് ഫിസിക് വിഭാഗത്തില്‍ വിജയിയായി പ്രൊ കാര്‍ഡ് നേടി. അന്താരാഷ്ട്ര തലത്തിലുള്ള കടുത്ത മത്സരങ്ങള്‍ക്കിടയിലാണ് നൗഫല്‍ ഈ നേട്ടം കൈവരിച്ചത്.
ശരീര സൗന്ദര്യവും ഫിറ്റ്നസും സമന്വയിപ്പിച്ച ആത്മവിശ്വാസമുള്ള പ്രകടനത്തിലൂടെ ജഡ്ജിമാരുടെ പ്രശംസ നേടിയ നൗഫല്‍, ഖത്തറില്‍ ജോലി ചെയ്യുന്നതിനോടൊപ്പം വര്‍ഷങ്ങളായി തുടരുന്ന കഠിന പരിശീലനവും കര്‍ശനമായ ജീവിതശൈലിയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് പറഞ്ഞു.
പ്രൊ കാര്‍ഡ് ലഭിച്ചതോടെ അന്താരാഷ്ട്ര പ്രൊഫഷണല്‍ മെന്‍സ് ഫിസിക് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരമാണ് നൗഫലിന് ലഭിക്കുന്നത്. പ്രവാസി ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ലക്ഷ്യബോധത്തോടെ മുന്നേറിയ ഈ വിജയം നിരവധി യുവ കായികതാരങ്ങള്‍ക്ക് പ്രചോദനമായി മാറുകയാണ്.



