മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്റെ പ്രഥമ ഗ്ളോബല്‍ മലയാളി ഫെസ്റ്റിവലിന് കൊച്ചി ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ ഉജ്വല തുടക്കം

കൊച്ചി. മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്റെ പ്രഥമ ഗ്ളോബല്‍ മലയാളി ഫെസ്റ്റിവലിന് കൊച്ചി ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ ഉജ്വല തുടക്കം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതോളം രാജ്യങ്ങളിലെ പ്രതിനിധികള്‍ സംബന്ധിക്കുന്ന രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ഇന്ന് വൈകുന്നേരമാണ് ആരംഭിച്ചത്.
മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്റെ രക്ഷാധികാരി കൂടിയായ അംബാസിഡര്‍ ടി.പി.ശ്രീനിവാസന്, കര്‍ണാടക ലജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പര്‍ ഡോ.ആരതി കൃഷ്ണ, കൊച്ചി മുന്‍ പോലീസ് കമ്മീഷണര്‍ സുരേന്ദ്രന്, പാട്രണ്‍ കെ.കെ.എം. കുട്ടി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സമ്മേളനത്തിന്റെ സോവനീര്‍ കൊച്ചി മുന്‍ പോലീസ് കമ്മീഷണര്‍ സുരേന്ദ്രന് നല്കി അംബാസിഡര്‍ ടി.പി.ശ്രീനിവാസന് പ്രകാശനം ചെയ്തു.
കര്‍ണാടക ലജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പര്‍ ഡോ.ആരതി കൃഷ്ണ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
ഫെസ്റ്റിവലിന്റെ ടൈറ്റില്‍ സോംഗും ചടങ്ങില്‍ പുറത്തിറക്കി .
മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന് സിഇഒ ആന്‍ഡ്രൂ പാപ്പച്ചന് സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ ഡോ.അബ്ദുല്ല മാഞ്ചേരി നന്ദിയും പറഞ്ഞു.
സമ്മേളനം നാളെ സമാപിക്കും
